Check out the new design

വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിൻ്റ മലയാള പരിഭാഷ * - വിവർത്തനങ്ങളുടെ സൂചിക


പരിഭാഷ അദ്ധ്യായം: യൂനുസ്   ആയത്ത്:
وَلَوْ اَنَّ لِكُلِّ نَفْسٍ ظَلَمَتْ مَا فِی الْاَرْضِ لَافْتَدَتْ بِهٖ ؕ— وَاَسَرُّوا النَّدَامَةَ لَمَّا رَاَوُا الْعَذَابَ ۚ— وَقُضِیَ بَیْنَهُمْ بِالْقِسْطِ وَهُمْ لَا یُظْلَمُوْنَ ۟
അല്ലാഹുവിൽ പങ്കുചേർത്ത ഓരോ വ്യക്തിക്കും ഭൂമിയിലുള്ള വിലപിടിപ്പുള്ള ധനം മുഴുവൻ കൈവശമുണ്ടായിരുന്നാൽ പോലും അതയാൾ അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനുള്ള പ്രായശ്ചിത്തമായി നൽകുമായിരുന്നു. അല്ലാഹുവിൽ പങ്കുചേർത്തവർ ഖിയാമത്ത് നാളിൽ ശിക്ഷ കാണുമ്പോൾ ഖേദം മനസ്സിൽ ഒളിപ്പിക്കുകയും ചെയ്യും. അവർക്കിടയിൽ നീതിയനുസരിച്ച് അല്ലാഹു തീർപ്പുകല്പിക്കും. സ്വന്തം പ്രവർത്തനങ്ങൾക്ക് തന്നെയാണ് അവർക്ക് പ്രതിഫലം നൽകപ്പെടുന്നത്.
അറബി തഫ്സീറുകൾ:
اَلَاۤ اِنَّ لِلّٰهِ مَا فِی السَّمٰوٰتِ وَالْاَرْضِ ؕ— اَلَاۤ اِنَّ وَعْدَ اللّٰهِ حَقٌّ وَّلٰكِنَّ اَكْثَرَهُمْ لَا یَعْلَمُوْنَ ۟
ശ്രദ്ധിക്കുക; തീർച്ചയായും ആകാശങ്ങളിലും ഭൂമിയിലുമുള്ളതിൻ്റെയെല്ലാം അധികാരം അല്ലാഹുവിന് മാത്രമാകുന്നു. ശ്രദ്ധിക്കുക; തീർച്ചയായും അവിശ്വാസികൾക്കുള്ള ശിക്ഷ എന്ന അല്ലാഹുവിൻ്റെ വാഗ്ദാനം സത്യമാകുന്നു. അതിൽ സംശയമില്ല. പക്ഷെ അവരിൽ അധികപേരും കാര്യം മനസ്സിലാക്കുന്നില്ല. അവർ സംശയം പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്.
അറബി തഫ്സീറുകൾ:
هُوَ یُحْیٖ وَیُمِیْتُ وَاِلَیْهِ تُرْجَعُوْنَ ۟
അല്ലാഹു മരണപ്പെട്ടവരെ ജീവിപ്പിക്കുകയും, ജീവനുള്ളവരെ മരിപ്പിക്കുകയും ചെയ്യുന്നു. അവങ്കലേക്ക് മാത്രമാണ് ഖിയാമത്ത് നാളിൽ നിങ്ങൾ മടക്കപ്പെടുന്നത്. നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് അവൻ നിങ്ങൾക്ക് പ്രതിഫലം നൽകുകയും ചെയ്യും.
അറബി തഫ്സീറുകൾ:
یٰۤاَیُّهَا النَّاسُ قَدْ جَآءَتْكُمْ مَّوْعِظَةٌ مِّنْ رَّبِّكُمْ وَشِفَآءٌ لِّمَا فِی الصُّدُوْرِ ۙ۬— وَهُدًی وَّرَحْمَةٌ لِّلْمُؤْمِنِیْنَ ۟
മനുഷ്യരേ, നിങ്ങൾക്ക് ഖുർആൻ വന്നെത്തിയിരിക്കുന്നു. അതിൽ സദുപദേശവും,ആഗ്രഹം ജനിപ്പിക്കുന്നതും, ഭയപ്പെടുത്തുന്നതുമുണ്ട്. അത് ഹൃദയങ്ങളിലുള്ള രോഗങ്ങൾക്ക് ശമനമാണ്. സംശയവും അവ്യക്തതതയും പോലുള്ള രോഗങ്ങൾക്ക്. അത് സൻമാർഗദർശനവുമാണ്. അതിൽ മുഅ്മിനുകൾക്ക് കാരുണ്യമുണ്ട്. അതുകൊണ്ട് ഉപകാരമെടുക്കുന്നവർ അവരാകുന്നു.
അറബി തഫ്സീറുകൾ:
قُلْ بِفَضْلِ اللّٰهِ وَبِرَحْمَتِهٖ فَبِذٰلِكَ فَلْیَفْرَحُوْا ؕ— هُوَ خَیْرٌ مِّمَّا یَجْمَعُوْنَ ۟
നബിയേ ജനങ്ങളോട് പറയുക: അല്ലാഹുവിൻ്റെ അനുഗ്രഹം കൊണ്ടും കാരുണ്യം കൊണ്ടുമാണ് ഖുർആനുമായി ഞാൻ നിങ്ങളിലേക്ക് വന്നെത്തിയത്. ഖുർആൻ നിങ്ങൾക്ക് ഇറക്കിത്തന്നു എന്ന അല്ലാഹുവിൻ്റെ അനുഗ്രഹത്തിലും കാരുണ്യത്തിലും നിങ്ങൾ സന്തോഷിച്ചു കൊള്ളുക. മറ്റൊന്നിനുമല്ല നിങ്ങൾ സന്തോഷിക്കേണ്ടത്. മുഹമ്മദ് നബി ﷺ നിങ്ങൾക്ക് കൊണ്ടുവന്നതാണ് നശ്വരമായ ഐഹിക വിഭവങ്ങളെക്കാൾ ഉത്തമമായിട്ടുള്ളത്
അറബി തഫ്സീറുകൾ:
قُلْ اَرَءَیْتُمْ مَّاۤ اَنْزَلَ اللّٰهُ لَكُمْ مِّنْ رِّزْقٍ فَجَعَلْتُمْ مِّنْهُ حَرَامًا وَّحَلٰلًا ؕ— قُلْ آٰللّٰهُ اَذِنَ لَكُمْ اَمْ عَلَی اللّٰهِ تَفْتَرُوْنَ ۟
നബിയേ ഈ മുശ്രിക്കുകളോട് പറയുക: അല്ലാഹു നിങ്ങൾക്കിറക്കിത്തന്ന ആഹാരത്തെപ്പറ്റി നിങ്ങൾ എനിക്ക് പറഞ്ഞുതരൂ ? എന്നിട്ട് നിങ്ങൾ ഇച്ഛക്കനുസരിച്ച് പ്രവർത്തിച്ചു. അതിൽ ചിലത് നിങ്ങൾ നിഷിദ്ധവും വേറെ ചിലത് അനുവദനീയവുമാക്കി. അവരോട് പറയുക: അല്ലാഹുവാണോ നിങ്ങൾ അനുവദനീയമാക്കിയത് അനുവദനീയമാക്കാനും നിഷിദ്ധമാക്കിയത് നിഷിദ്ധമാക്കാനും നിങ്ങൾക്ക് അനുവാദം തന്നത്? അതല്ല, നിങ്ങൾ അല്ലാഹുവിൻ്റെ പേരിൽ കള്ളം കെട്ടിച്ചമയ്ക്കുകയാണോ?
അറബി തഫ്സീറുകൾ:
وَمَا ظَنُّ الَّذِیْنَ یَفْتَرُوْنَ عَلَی اللّٰهِ الْكَذِبَ یَوْمَ الْقِیٰمَةِ ؕ— اِنَّ اللّٰهَ لَذُوْ فَضْلٍ عَلَی النَّاسِ وَلٰكِنَّ اَكْثَرَهُمْ لَا یَشْكُرُوْنَ ۟۠
അല്ലാഹുവിൻ്റെ പേരിൽ കള്ളം കെട്ടിച്ചമയ്ക്കുന്നവരുടെ വിചാരം ഉയിർത്തെഴുന്നേല്പിൻറെ നാളിൽ എന്തായിരിക്കും? തങ്ങൾക്ക് എന്ത് ഭവിക്കുമെന്നാണ് അവർ കരുതുന്നത്? അവർക്ക് അല്ലാഹു പൊറുത്ത് കൊടുക്കും എന്നാണോ അവർ വിചാരിക്കുന്നത്. അതെത്ര വിദൂരം. തീർച്ചയായും അല്ലാഹു ശിക്ഷക്ക് ധൃതികാണിക്കാതെയും പിന്തിപ്പിച്ചും ജനങ്ങളോട് ഔദാര്യം കാണിക്കുന്നവനാകുന്നു. പക്ഷെ, അവരിൽ അധികപേരും അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളെ നിഷേധിക്കുന്നവരും നന്ദികാണിക്കാത്തവരുമാകുന്നു.
അറബി തഫ്സീറുകൾ:
وَمَا تَكُوْنُ فِیْ شَاْنٍ وَّمَا تَتْلُوْا مِنْهُ مِنْ قُرْاٰنٍ وَّلَا تَعْمَلُوْنَ مِنْ عَمَلٍ اِلَّا كُنَّا عَلَیْكُمْ شُهُوْدًا اِذْ تُفِیْضُوْنَ فِیْهِ ؕ— وَمَا یَعْزُبُ عَنْ رَّبِّكَ مِنْ مِّثْقَالِ ذَرَّةٍ فِی الْاَرْضِ وَلَا فِی السَّمَآءِ وَلَاۤ اَصْغَرَ مِنْ ذٰلِكَ وَلَاۤ اَكْبَرَ اِلَّا فِیْ كِتٰبٍ مُّبِیْنٍ ۟
നബിയേ, താങ്കൾ വല്ലകാര്യത്തിലും ഏർപെടുകയോ, ഖുർആനിൽ നിന്ന് വല്ലതും ഓതുകയോ, സത്യവിശ്വാസികളേ, നിങ്ങൾ ഏതെങ്കിലും പ്രവർത്തനത്തിൽ ഏർപെടുകയോ ചെയ്യുന്നുവെങ്കിൽ നിങ്ങളതിൽ മുഴുകുന്ന സമയത്ത് നാം നിങ്ങളെ കാണാതിരിക്കുകയില്ല. നിങ്ങളെ നാം അറിയുകയും കേൾക്കുകയും ചെയ്യുന്നു. ഭൂമിയിലോ ആകാശത്തോ ഉള്ള ഒരു അണുവോളമുള്ള യാതൊന്നും നിൻ്റെ രക്ഷിതാവിൻറെ ശ്രദ്ധയിൽ നിന്ന് വിട്ടുപോകുകയില്ല. അതിനെക്കാൾ ചെറുതോ വലുതോ ആയിട്ടുള്ള യാതൊന്നും സ്പഷ്ടമായ ഒരു ഗ്രന്ഥത്തിൽ ഉൾപെടാത്തതായി ഇല്ല. ചെറുതോ വലുതോ ആയ ഒന്നും രേഖപ്പെടുത്തപ്പെടാതെ വിട്ട് പോകാത്ത ഗ്രന്ഥമാണത്.
അറബി തഫ്സീറുകൾ:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• عظم ما ينتظر المشركين بالله من عذاب، حتى إنهم يتمنون دفعه بكل ما في الأرض، ولن يُقْبلَ منهم.
• അല്ലാഹുവിങ്കൽ മുശ്രിക്കുകളെ കാത്തിരിക്കുന്ന ശിക്ഷയുടെ കാഠിന്യം. ഭൂമിയിലുള്ള എല്ലാം പ്രായശ്ചിത്തമായി നൽകാൻ അവർ ആഗ്രഹിക്കും. എന്നാൽ അവരിൽ നിന്ന് അത് സ്വീകരിക്കപ്പെടുകയേയില്ല.

• القرآن شفاء للمؤمنين من أمراض الشهوات وأمراض الشبهات بما فيه من الهدايات والدلائل العقلية والنقلية.
• സംശയങ്ങളുടെയും ദേഹേഛകളുടെയും രോഗങ്ങളിൽ നിന്നുള്ള ശമനമാണ് ഖുർആൻ. കാരണം, അതിൽ സന്മാർഗ്ഗവും ബുദ്ധിപരവും പ്രാമാണികവുമായ തെളിവുകളുമുണ്ട്.

• ينبغي للمؤمن أن يفرح بنعمة الإسلام والإيمان دون غيرهما من حطام الدنيا.
• ഐഹിക വിഭവങ്ങളെക്കാൾ ഇസ്ലാമും വിശ്വാസവുമാകുന്ന അനുഗ്രഹങ്ങളിൽ സന്തോഷിക്കൽ മുഅ്മിനിന് അനിവാര്യമാണ്.

• دقة مراقبة الله لعباده وأعمالهم وخواطرهم ونياتهم.
• അല്ലാഹു തൻ്റെ അടിമകളുടെ പ്രവർത്തനങ്ങളും ഉദ്ദേശങ്ങളും വിചാരങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

 
പരിഭാഷ അദ്ധ്യായം: യൂനുസ്
സൂറത്തുകളുടെ സൂചിക പേജ് നമ്പർ
 
വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിൻ്റ മലയാള പരിഭാഷ - വിവർത്തനങ്ങളുടെ സൂചിക

മർകസ് തഫ്സീർ പുറത്തിറക്കിയത്.

അവസാനിപ്പിക്കുക