Check out the new design

വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിൻ്റ മലയാള പരിഭാഷ * - വിവർത്തനങ്ങളുടെ സൂചിക


പരിഭാഷ അദ്ധ്യായം: യൂനുസ്   ആയത്ത്:
لِلَّذِیْنَ اَحْسَنُوا الْحُسْنٰی وَزِیَادَةٌ ؕ— وَلَا یَرْهَقُ وُجُوْهَهُمْ قَتَرٌ وَّلَا ذِلَّةٌ ؕ— اُولٰٓىِٕكَ اَصْحٰبُ الْجَنَّةِ ۚ— هُمْ فِیْهَا خٰلِدُوْنَ ۟
പുണ്യകർമ്മങ്ങളിൽ നിന്ന് അല്ലാഹു നിർബന്ധമാക്കിയവ അനുഷ്ഠിച്ചും, പാപങ്ങളിൽ നിന്ന് നിഷിദ്ധമാക്കപ്പെട്ടവ വർജ്ജിച്ചും സുകൃതം ചെയ്തവർക്ക് സ്വർഗ്ഗമെന്ന ഏറ്റവും ഉത്തമമായ പ്രതിഫലവും, അല്ലാഹുവിൻ്റെ തിരുമുഖം കാണാൻ സാധിക്കുക എന്ന, കൂടുതലായുള്ള നേട്ടവുമുണ്ട്. പൊടിപടലങ്ങളോ നിന്ദ്യതയോ അപമാനമോ അവരുടെ മുഖത്തെ തീണ്ടുകയില്ല. സുകൃതം കൊണ്ട് വിശേഷിപ്പിക്കപ്പെട്ട ഇക്കൂട്ടരാകുന്നു സ്വർഗാവകാശികൾ. അവരതിൽ നിത്യവാസികളായിരിക്കും
അറബി തഫ്സീറുകൾ:
وَالَّذِیْنَ كَسَبُوا السَّیِّاٰتِ جَزَآءُ سَیِّئَةٍ بِمِثْلِهَا ۙ— وَتَرْهَقُهُمْ ذِلَّةٌ ؕ— مَا لَهُمْ مِّنَ اللّٰهِ مِنْ عَاصِمٍ ۚ— كَاَنَّمَاۤ اُغْشِیَتْ وُجُوْهُهُمْ قِطَعًا مِّنَ الَّیْلِ مُظْلِمًا ؕ— اُولٰٓىِٕكَ اَصْحٰبُ النَّارِ ۚ— هُمْ فِیْهَا خٰلِدُوْنَ ۟
അവിശ്വാസവും പാപവുമായ തിന്മകൾ പ്രവർത്തിച്ചവർക്കാകട്ടെ അവർ ചെയ്ത തിന്മയ്ക്കുള്ള പ്രതിഫലമായി പരലോകത്തെ ശിക്ഷ ഉണ്ടായിരിക്കും. അപമാനവും നിന്ദ്യതയും അവരെ ബാധിക്കുകയും ചെയ്യും. അല്ലാഹുവിൻ്റെ ശിക്ഷ അവരെ അവൻ ഏൽപ്പിച്ചാൽ അതിൽ നിന്ന് അവരെ രക്ഷിക്കുന്ന ഒന്നും തന്നെ അവർക്കില്ല. നരകത്തിലെ പുകയും കറുപ്പും മൂടിയതിൻ്റെ ആധിക്യത്താൽ അവരുടെ മുഖങ്ങൾ ഇരുണ്ട രാവിൻ്റെ കഷ്ണങ്ങൾ കൊണ്ട്പൊതിഞ്ഞതു പോലെയിരിക്കും. ഈ വിശേഷണങ്ങൾക്കർഹരായവരാകുന്നു നരകാവകാശികൾ. അവരതിൽ നിത്യവാസികളായിരിക്കും
അറബി തഫ്സീറുകൾ:
وَیَوْمَ نَحْشُرُهُمْ جَمِیْعًا ثُمَّ نَقُوْلُ لِلَّذِیْنَ اَشْرَكُوْا مَكَانَكُمْ اَنْتُمْ وَشُرَكَآؤُكُمْ ۚ— فَزَیَّلْنَا بَیْنَهُمْ وَقَالَ شُرَكَآؤُهُمْ مَّا كُنْتُمْ اِیَّانَا تَعْبُدُوْنَ ۟
മുഴുവൻ സൃഷ്ടികളേയും നാം ഒരുമിച്ചുകൂട്ടുന്ന ഖിയാമത്ത് നാളിനെ (പ്രവാചകരേ) ഓർക്കുക. എന്നിട്ട്, ഐഹിക ലോകത്ത് അല്ലാഹുവിൽ പങ്ക്ചേർത്തവരോട്, 'മുശ്രിക്കുകളേ - നിങ്ങളും നിങ്ങൾ അല്ലാഹുവിന് പുറമെ ആരാധിച്ചവയും അവിടെത്തന്നെ നിൽക്കൂ' എന്ന് നാം പറയും. അനന്തരം ആരാധിച്ചവരെയും ആരാധിക്കപ്പെട്ടവരെയും തമ്മിൽ നാം വേർപെടുത്തും. ആരാധിക്കപ്പെട്ടവർ ആരാധിച്ചവരിൽ നിന്ന് ഒഴിഞ്ഞുമാറും. നിങ്ങൾ ഇഹലോകത്ത് ഞങ്ങളെയല്ല ആരാധിച്ചിരുന്നത് എന്ന് അവർ പറയുകയും ചെയ്യും.
അറബി തഫ്സീറുകൾ:
فَكَفٰی بِاللّٰهِ شَهِیْدًا بَیْنَنَا وَبَیْنَكُمْ اِنْ كُنَّا عَنْ عِبَادَتِكُمْ لَغٰفِلِیْنَ ۟
അല്ലാഹുവിന് പുറമെ അവരാരാധിച്ച അവരുടെ ആരാധ്യർ അവരിൽ നിന്ന് ഒഴിഞ്ഞുമാറും. അവർ പറയും: ഞങ്ങൾക്കും നിങ്ങൾക്കുമിടയിൽ സാക്ഷിയായി അല്ലാഹു മതി. നിങ്ങളുടെ ആരാധനയെപ്പറ്റി ഞങ്ങൾ തൃപ്തരായിരുന്നില്ല, ഞങ്ങൾ അതിന് കൽപ്പിച്ചിട്ടുമില്ല. നിങ്ങളുടെ ആരാധന ഞങ്ങൾ അറിഞ്ഞിട്ടുമില്ല.
അറബി തഫ്സീറുകൾ:
هُنَالِكَ تَبْلُوْا كُلُّ نَفْسٍ مَّاۤ اَسْلَفَتْ وَرُدُّوْۤا اِلَی اللّٰهِ مَوْلٰىهُمُ الْحَقِّ وَضَلَّ عَنْهُمْ مَّا كَانُوْا یَفْتَرُوْنَ ۟۠
ആ മഹാ സ്ഥലത്ത് ഓരോ ആത്മാവും ഇഹലോകത്ത് വെച്ച് ചെയ്തത് പരീക്ഷിച്ചറിയും. അവരുടെ യഥാർത്ഥ രക്ഷാധികാരിയായ അല്ലാഹുവിങ്കലേക്ക് മുശ്രിക്കുകൾ മടക്കപ്പെടും. അവരുടെ വിചാരണ ഏറ്റെടുക്കുന്നത് അവനാണ്. അവരുടെ വിഗ്രഹങ്ങൾ അവർക്ക് ശുപാർശ ചെയ്യുമെന്ന് പറഞ്ഞുണ്ടാക്കിയിരുന്നതെല്ലാം അവരിൽ നിന്ന് തെറ്റിപ്പോകുകയും ചെയ്യുന്നതാണ്
അറബി തഫ്സീറുകൾ:
قُلْ مَنْ یَّرْزُقُكُمْ مِّنَ السَّمَآءِ وَالْاَرْضِ اَمَّنْ یَّمْلِكُ السَّمْعَ وَالْاَبْصَارَ وَمَنْ یُّخْرِجُ الْحَیَّ مِنَ الْمَیِّتِ وَیُخْرِجُ الْمَیِّتَ مِنَ الْحَیِّ وَمَنْ یُّدَبِّرُ الْاَمْرَ ؕ— فَسَیَقُوْلُوْنَ اللّٰهُ ۚ— فَقُلْ اَفَلَا تَتَّقُوْنَ ۟
പ്രവാചകരേ! അല്ലാഹുവിൽ പങ്കുചേർക്കുന്നവരോട് പറയുക: മുകൾഭാഗത്തുനിന്നും മഴ വർഷിപ്പിച്ച് നിങ്ങൾക്ക് ആഹാരം നൽകുന്നത് ആരാണ്? ഭൂമിയിൽ നിന്നും ചെടികൾ മുളപ്പിച്ചും അതുൾക്കൊള്ളുന്ന ലോഹങ്ങളിലൂടെയും നിങ്ങൾക്ക് ഉപജീവനം നൽകുന്നത് ആരാണ്? ഇന്ദ്രിയത്തിൽ നിന്ന് മനുഷ്യനെയും മുട്ടയിൽ നിന്ന് പക്ഷിയെയും പോലെ ജീവനില്ലാത്തതിൽ നിന്ന് ജീവനുള്ളതും, പക്ഷിയിൽ നിന്ന് മുട്ടയും ജീവികളിൽ നിന്ന് ഇന്ദ്രിയത്തെയും പോലെ ജീവനുള്ളതിൽ നിന്ന് ജീവനില്ലാത്തതും പുറപ്പെടുവിക്കുന്നതും ആരാണ്? ആകാശ ഭൂമികളുടെയും അവയിലുള്ള സൃഷ്ടികളുടെയും കാര്യങ്ങൾ നിയന്ത്രിക്കുന്നത് ആരാണ്? അതെല്ലാം ചെയ്യുന്നവൻ അല്ലാഹു ആണെന്ന് അവർ മറുപടി പറയും. അപ്പോൾ അവരോട് പറയുക: നിങ്ങൾക്കതറിയില്ലേ? എന്നിട്ടും അവൻ്റെ കൽപ്പനകൾ പാലിച്ചുകൊണ്ടും അവൻ വിരോധിച്ചവ വെടിഞ്ഞുകൊണ്ടും നിങ്ങൾ സൂക്ഷ്മത പാലിക്കുന്നില്ലേ?
അറബി തഫ്സീറുകൾ:
فَذٰلِكُمُ اللّٰهُ رَبُّكُمُ الْحَقُّ ۚ— فَمَاذَا بَعْدَ الْحَقِّ اِلَّا الضَّلٰلُ ۚ— فَاَنّٰی تُصْرَفُوْنَ ۟
ഇതെല്ലാം ചെയ്യുന്നവനാണ് നിങ്ങളുടെ യഥാർത്ഥ രക്ഷിതാവും, നിങ്ങളുടെ കാര്യങ്ങൾ നിയന്ത്രിക്കുന്നവനുമായ അല്ലാഹു. യാഥാർത്ഥ്യം അറിഞ്ഞതിന് ശേഷം അതിൽ നിന്ന് അകന്നുപോകലും വഴികേടുമല്ലാതെ മറ്റെന്താണുള്ളത്? അപ്പോൾ വ്യക്തമായ യാഥാർഥ്യത്തിൽ നിന്ന് നിങ്ങളുടെ ബുദ്ധി എവിടേക്കാണ് അകന്ന് പോകുന്നത് ?
അറബി തഫ്സീറുകൾ:
كَذٰلِكَ حَقَّتْ كَلِمَتُ رَبِّكَ عَلَی الَّذِیْنَ فَسَقُوْۤا اَنَّهُمْ لَا یُؤْمِنُوْنَ ۟
യഥാർത്ഥ രക്ഷാകർതൃത്വം അല്ലാഹുവിന് സ്ഥിരപ്പെട്ട പോലെ നബിയേ, അവർ വിശ്വാസികളാവുകയില്ലെന്ന അല്ലാഹുവിൻ്റെ വിധിപരമായ വചനം സത്യത്തിൽ നിന്ന് ധിക്കാരം കാണിച്ച് പിന്തിരിഞ്ഞവരിൽ സത്യമായിരിക്കുന്നു
അറബി തഫ്സീറുകൾ:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• أعظم نعيم يُرَغَّب به المؤمن هو النظر إلى وجه الله تعالى.
• അല്ലാഹുവിൽ വിശ്വസിക്കുന്നവൻ ആഗ്രഹിക്കുന്ന ഏറ്റവും മഹത്തായ അനുഗ്രഹം അല്ലാഹുവിൻ്റെ തിരു മുഖ ദർശനമാണ്

• بيان قدرة الله، وأنه على كل شيء قدير.
• അല്ലാഹുവിൻ്റെ കഴിവ് വിശദമാക്കുന്നു. അവൻ എല്ലാറ്റിനും കഴിവുള്ളവനാകുന്നു

• التوحيد في الربوبية والإشراك في الإلهية باطل، فلا بد من توحيدهما معًا.
• രക്ഷാകർതൃത്വത്തിലുള്ള അല്ലാഹുവിൻ്റെ ഏകത്വം അംഗീകരിക്കുകയും എന്നാൽ അവനുള്ള ആരാധനയിൽ പങ്ക് ചേർക്കുകയും ചെയ്യുകയെന്നത് അസാധുവാണ്. അവ രണ്ടിലും അല്ലാഹുവിനെ ഏകനാക്കൽ അനിവാര്യമാണ്.

• إذا قضى الله بعدم إيمان قوم بسبب معاصيهم فإنهم لا يؤمنون.
• പാപം നിമിത്തം ഒരു ജനത വിശ്വസിക്കാതിരിക്കാനാണ് അല്ലാഹുവിൻ്റെ വിധി എങ്കിൽ അവർ ഒരിക്കലും വിശ്വാസികളാവുകയില്ല.

 
പരിഭാഷ അദ്ധ്യായം: യൂനുസ്
സൂറത്തുകളുടെ സൂചിക പേജ് നമ്പർ
 
വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിൻ്റ മലയാള പരിഭാഷ - വിവർത്തനങ്ങളുടെ സൂചിക

മർകസ് തഫ്സീർ പുറത്തിറക്കിയത്.

അവസാനിപ്പിക്കുക