Check out the new design

Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran * - Translations’ Index


Translation of the meanings Surah: Al-‘Ankabūt   Ayah:

അൻകബൂത്ത്

Purposes of the Surah:
الأمر بالصبر والثبات عند الابتلاء والفتن، وبيان حسن عاقبته.
പരീക്ഷണങ്ങളുടെയും കുഴപ്പങ്ങളുടെയും വേളയിൽ ക്ഷമിക്കാനും സ്ഥൈര്യത കൈക്കൊള്ളാൻ കൽപ്പിക്കുകയും, അതിലൂടെ ലഭിക്കുന്ന ഉത്തമമായ പര്യവസാനത്തെ കുറിച്ച് വിവരിക്കുകയും ചെയ്യുന്നു.

الٓمّٓ ۟ۚ
അലിഫ് ലാം മീം. സമാനമായ അക്ഷരങ്ങളുടെ വിശദീകരണത്തെ കുറിച്ച് സൂറത്തുൽ ബഖറയുടെ ആരംഭത്തിൽ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്.
Arabic explanations of the Qur’an:
اَحَسِبَ النَّاسُ اَنْ یُّتْرَكُوْۤا اَنْ یَّقُوْلُوْۤا اٰمَنَّا وَهُمْ لَا یُفْتَنُوْنَ ۟
ഞങ്ങൾ അല്ലാഹുവിൽ വിശ്വസിച്ചിരിക്കുന്നു' എന്ന് പറഞ്ഞതിനാൽ മാത്രം അവരാ പറഞ്ഞതിൻ്റെ സത്യസന്ധത -അവർ യഥാർഥ വിശ്വാസികൾ തന്നെയാണോ എന്ന്- പരീക്ഷിക്കപ്പെടാതെ വിട്ടേക്കപ്പെടുമെന്ന് ജനങ്ങൾ ധരിച്ചിരിക്കുകയാണോ?! എന്നാൽ അവർ ധരിച്ചതു പോലെയല്ല കാര്യം.
Arabic explanations of the Qur’an:
وَلَقَدْ فَتَنَّا الَّذِیْنَ مِنْ قَبْلِهِمْ فَلَیَعْلَمَنَّ اللّٰهُ الَّذِیْنَ صَدَقُوْا وَلَیَعْلَمَنَّ الْكٰذِبِیْنَ ۟
അവർക്ക് മുൻപുള്ളവരെ നാം പരീക്ഷിച്ചിട്ടുണ്ട്. എല്ലാവർക്കും പ്രകടമായി അറിയാവുന്ന രൂപത്തിലും, തങ്ങളുടെ വിശ്വാസത്തിൽ സത്യസന്ധർ ആരായിരുന്നുവെന്നും, കള്ളന്മാർ ആരായിരുന്നെന്നും നിങ്ങൾക്ക് വ്യക്തമാവുകയും ചെയ്യുന്ന നിലക്ക് അല്ലാഹു (അവരുടെ സത്യസന്ധത) അറിയുന്നതാണ്.
Arabic explanations of the Qur’an:
اَمْ حَسِبَ الَّذِیْنَ یَعْمَلُوْنَ السَّیِّاٰتِ اَنْ یَّسْبِقُوْنَا ؕ— سَآءَ مَا یَحْكُمُوْنَ ۟
അതല്ല, ബഹുദൈവാരാധനയും മറ്റും പോലുള്ള തിന്മകൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നവർ ധരിച്ചു വെച്ചിരിക്കുന്നത് അവർക്ക് നമ്മെ പരാജയപ്പെടുത്താൻ കഴിയുമെന്നും, നമ്മുടെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കുമെന്നുമാണോ?! എങ്കിൽ അവർ തീരുമാനിച്ചിരിക്കുന്ന ഈ തീരുമാനം എത്ര മോശമായിരിക്കുന്നു. അവർക്കൊരിക്കലും അല്ലാഹുവിനെ പരാജയപ്പെടുത്തുക സാധ്യമല്ല. തങ്ങളുടെ നിഷേധത്തിലായിരിക്കെ മരണപ്പെടുകയാണെങ്കിൽ അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനും അവർക്ക് സാധിക്കുകയില്ല.
Arabic explanations of the Qur’an:
مَنْ كَانَ یَرْجُوْا لِقَآءَ اللّٰهِ فَاِنَّ اَجَلَ اللّٰهِ لَاٰتٍ ؕ— وَهُوَ السَّمِیْعُ الْعَلِیْمُ ۟
ആരെങ്കിലും ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ തൻ്റെ പ്രതിഫലത്തിനായി അല്ലാഹുവിനെ കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ തീർച്ചയായും അല്ലാഹു അതിനായി നിശ്ചയിച്ച അവധി അടുത്തു തന്നെ വന്നെത്തുമെന്ന് അവൻ അറിഞ്ഞു കൊള്ളട്ടെ. അല്ലാഹു അവൻ്റെ അടിമകളുടെ സംസാരം എല്ലാം കേൾക്കുന്നവനും (സമീഅ്), അവരുടെ പ്രവർത്തനങ്ങളെല്ലാം അറിയുന്നവനും (അലീം) ആകുന്നു. അതിൽ ഒന്നും തന്നെ അവന് വിട്ടുപോവുകയില്ല. അവക്കെല്ലാമുള്ള പ്രതിഫലം അവർക്കവൻ നൽകുന്നതുമാണ്.
Arabic explanations of the Qur’an:
وَمَنْ جٰهَدَ فَاِنَّمَا یُجَاهِدُ لِنَفْسِهٖ ؕ— اِنَّ اللّٰهَ لَغَنِیٌّ عَنِ الْعٰلَمِیْنَ ۟
ആരെങ്കിലും സ്വന്തത്തെ നന്മകൾ പ്രവർത്തിക്കുന്നതിനും, തിന്മകളിൽ നിന്ന് അകന്നു നിൽക്കുന്നതിനും പ്രേരിപ്പിക്കുവാൻ കഠിനപരിശ്രമം നടത്തുകയും, അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധത്തിലേർപ്പെടുകയും ചെയ്താൽ അവൻ തൻ്റെ സ്വന്തത്തിന് വേണ്ടി തന്നെയാകുന്നു കഠിനപരിശ്രമം നടത്തുന്നത്. കാരണം, അതിൻ്റെയെല്ലാം ഗുണഫലങ്ങൾ അവന് തന്നെയാണ് ലഭിക്കുക. അല്ലാഹു എല്ലാ സൃഷ്ടികളിൽ നിന്നും പരിപൂർണ്ണ ധന്യനാകുന്നു; അവരുടെ നന്മകൾ അവനെന്തെങ്കിലും അധികരിപ്പിക്കുകയോ, അവരുടെ തിന്മകൾ അവനെന്തെങ്കിലും കുറവ് വരുത്തുകയോ ഇല്ല.
Arabic explanations of the Qur’an:
Benefits of the verses in this page:
• النهي عن إعانة أهل الضلال.
• വഴികേടിൻ്റെ ആളുകളെ സഹായിക്കുന്നത് വിലക്കപ്പെട്ടിരിക്കുന്നു.

• الأمر بالتمسك بتوحيد الله والبعد عن الشرك به.
• അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന തൗഹീദിൽ ഉറച്ചു നിൽക്കാനും, അല്ലാഹുവിൽ പങ്കുചേർക്കുക എന്ന ശിർകിൽ നിന്ന് വിട്ടുനിൽക്കാനുമുള്ള കൽപ്പന.

• ابتلاء المؤمنين واختبارهم سُنَّة إلهية.
• (അല്ലാഹുവിൽ) വിശ്വസിച്ചവരെ പരീക്ഷിക്കുകയും പരീക്ഷണത്തിന് വിധേയരാക്കുകയും ചെയ്യുക എന്നത് അല്ലാഹുവിൻ്റെ (മാറ്റമില്ലാത്ത) നടപടിക്രമമാണ്.

• غنى الله عن طاعة عبيده.
• അല്ലാഹുവിന് അവൻ്റെ ദാസന്മാരുടെ നന്മകളുടെ യാതൊരു ആവശ്യവുമില്ല.

 
Translation of the meanings Surah: Al-‘Ankabūt
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran - Translations’ Index

Issued by Tafsir Center for Quranic Studies

close