Check out the new design

Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran * - Translations’ Index


Translation of the meanings Surah: At-Tawbah   Ayah:
اَلتَّآىِٕبُوْنَ الْعٰبِدُوْنَ الْحٰمِدُوْنَ السَّآىِٕحُوْنَ الرّٰكِعُوْنَ السّٰجِدُوْنَ الْاٰمِرُوْنَ بِالْمَعْرُوْفِ وَالنَّاهُوْنَ عَنِ الْمُنْكَرِ وَالْحٰفِظُوْنَ لِحُدُوْدِ اللّٰهِ ؕ— وَبَشِّرِ الْمُؤْمِنِیْنَ ۟
ഈ പ്രതിഫലത്തിന് അർഹരായിട്ടുള്ളവർ അല്ലാഹു വെറുക്കുകയും കോപിക്കുകയും ചെയ്യുന്നതിൽ നിന്ന്, അവൻ ഇഷ്ടപ്പെടുകയും തൃപ്തിപ്പെടുകയും ചെയ്യുന്ന കാര്യങ്ങളിലേക്ക് മടങ്ങിയവരും, അല്ലാഹുവിനെ ഭയപ്പെടുന്നവരും അവന് വിനയപ്പെട്ട് അവനെ അനുസരിക്കുന്നതിൽ പരിശ്രമിക്കുന്നവരും, എല്ലായ്പോഴും തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നവരും, വ്രതമനുഷ്ഠിക്കുകയും, നമസ്കരിക്കുകയും, അല്ലാഹുവും റസൂലും കൽപ്പിച്ചത് കൽപ്പിക്കുന്നവരും വിരോധിച്ചത് വിരോധിക്കുന്നവരും, അല്ലാഹുവിൻ്റെ കൽപനകളെ സൂക്ഷിക്കുന്നവരും വിരോധങ്ങളെ വെടിയുന്നവരുമാകുന്നു. നബിയേ, ഈ വിശേഷങ്ങൾക്ക് അർഹരായിട്ടുള്ള സത്യവിശ്വാസികൾക്ക് ഇഹലോകത്തും പരലോകത്തും സന്തോഷകരമായതുണ്ട് എന്ന അവരെ അറിയിക്കുക.
Arabic explanations of the Qur’an:
مَا كَانَ لِلنَّبِیِّ وَالَّذِیْنَ اٰمَنُوْۤا اَنْ یَّسْتَغْفِرُوْا لِلْمُشْرِكِیْنَ وَلَوْ كَانُوْۤا اُولِیْ قُرْبٰی مِنْ بَعْدِ مَا تَبَیَّنَ لَهُمْ اَنَّهُمْ اَصْحٰبُ الْجَحِیْمِ ۟
ശിർക്ക് ചെയ്ത് മരണപ്പെട്ടതിനാൽ ജ്വലിക്കുന്ന നരകാഗ്നിയുടെ അവകാശികളാണ് ബഹുദൈവവിശ്വാസികൾ എന്ന് തങ്ങൾക്ക് വ്യക്തമായിക്കഴിഞ്ഞതിന് ശേഷം അവർക്കുവേണ്ടി അല്ലാഹുവോട് പാപമോചനം തേടുവാൻ - അവർ അടുത്ത ബന്ധമുള്ളവരായാൽ പോലും - പ്രവാചകനും സത്യവിശ്വാസികൾക്കും പാടുള്ളതല്ല
Arabic explanations of the Qur’an:
وَمَا كَانَ اسْتِغْفَارُ اِبْرٰهِیْمَ لِاَبِیْهِ اِلَّا عَنْ مَّوْعِدَةٍ وَّعَدَهَاۤ اِیَّاهُ ۚ— فَلَمَّا تَبَیَّنَ لَهٗۤ اَنَّهٗ عَدُوٌّ لِّلّٰهِ تَبَرَّاَ مِنْهُ ؕ— اِنَّ اِبْرٰهِیْمَ لَاَوَّاهٌ حَلِیْمٌ ۟
ഇബ്രാഹീം തൻ്റെ പിതാവിന് വേണ്ടി പാപമോചനം തേടിയത് അദ്ദേഹം മുസ്ലിമാവണം എന്ന ആഗ്രഹത്താൽ താങ്കൾക്ക് വേണ്ടി ഞാൻ പാപമോചനം തേടും എന്ന് വാഗ്ദാനം ചെയ്തത് കൊണ്ട് മാത്രമായിരുന്നു. എന്നാൽ പിതാവ് തൻ്റെ ഉപദേശം സ്വീകരിക്കാത്തതിനാലോ അല്ലെങ്കിൽ പിതാവ് അവിശ്വാസിയായാണ് മരണപ്പെടുക എന്ന് വഹ്'യ് മുഖേന അറിഞ്ഞതിനാലോ അല്ലാഹുവിൻ്റെ ശത്രുവാണെന്ന് ഇബ്റാഹീമിന് വ്യക്തമായപ്പോൾ അദ്ദേഹം അയാളെ വിട്ടൊഴിഞ്ഞു. പിതാവിന് വേണ്ടിയുള്ള അദ്ദേഹത്തിൻ്റെ പാപമോചനം അദ്ദേഹത്തിൻ്റെ ഇജ്തിഹാദ് (അദ്ദേഹം ശരിയെന്ന് മനസിലാക്കി ചെയ്തത്) മാത്രമായിരുന്നു. അല്ലാഹുവിൻ്റെ വഹ്യിന് എതിരാവാനായിരുന്നില്ല. തീർച്ചയായും ഇബ്രാഹീം ധാരാളമായി അല്ലാഹുവിലേക്ക് കേണുമടങ്ങുന്നയാളും അക്രമികളായ തൻ്റെ ജനതക്ക് മാപ്പ് നൽകുന്നവനുമായിരുന്നു.
Arabic explanations of the Qur’an:
وَمَا كَانَ اللّٰهُ لِیُضِلَّ قَوْمًا بَعْدَ اِذْ هَدٰىهُمْ حَتّٰی یُبَیِّنَ لَهُمْ مَّا یَتَّقُوْنَ ؕ— اِنَّ اللّٰهَ بِكُلِّ شَیْءٍ عَلِیْمٌ ۟
ഒരു ജനതക്ക് മാർഗദർശനം നൽകി അവർ വർജ്ജിക്കേണ്ട നിഷിദ്ധങ്ങൾ വ്യക്തമാക്കി കൊടുക്കുന്നത് വരെ അല്ലാഹു അവരെ പിഴച്ചവരായി ഗണിക്കുന്നതല്ല. നിഷിദ്ധങ്ങൾ വ്യക്തമാക്കിയ ശേഷവും അവരത് പ്രവർത്തിച്ചാൽ അവരെ പിഴച്ചവരായി ഗണിക്കും. തീർച്ചയായും അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു, ഒന്നും അവന് ഗോപ്യമാവുകയില്ല തന്നെ. നിങ്ങൾ അറിയാത്തത് അവൻ നിങ്ങളെ പഠിപ്പിച്ചിട്ടുണ്ട്.
Arabic explanations of the Qur’an:
اِنَّ اللّٰهَ لَهٗ مُلْكُ السَّمٰوٰتِ وَالْاَرْضِ ؕ— یُحْیٖ وَیُمِیْتُ ؕ— وَمَا لَكُمْ مِّنْ دُوْنِ اللّٰهِ مِنْ وَّلِیٍّ وَّلَا نَصِیْرٍ ۟
നിശ്ചയമായും അല്ലാഹുവിന്നു തന്നെയാണ് ആകാശഭൂമികളുടെ ആധിപത്യം. അവയിൽ അവന് പങ്കുകാരില്ല. അവയിൽ നിന്ന് ഒന്നും അവനെ തൊട്ട് ഗോപ്യമാവുകയുമില്ല. അവനുദ്ദേശിക്കുന്നവരെ അവൻ ജീവിപ്പിക്കുകയും, അവനുദ്ദേശിക്കുന്നവരെ മരിപ്പിക്കുകയും ചെയ്യുന്നു. ജനങ്ങളേ, നിങ്ങൾക്ക് അല്ലാഹുവെ കൂടാതെ നിങ്ങളുടെ കാര്യങ്ങൾ ഏറ്റെടുക്കുന്ന ഒരു കൈകാര്യ കർത്താവോ, നിങ്ങളിൽ നിന്ന് തിന്മകൾ തടയുകയും ശത്രുക്കളിൽ നിന്ന് രക്ഷിക്കുകയും ചെയ്യുന്ന ഒരു സഹായിയോ ഇല്ലതാനും
Arabic explanations of the Qur’an:
لَقَدْ تَّابَ اللّٰهُ عَلَی النَّبِیِّ وَالْمُهٰجِرِیْنَ وَالْاَنْصَارِ الَّذِیْنَ اتَّبَعُوْهُ فِیْ سَاعَةِ الْعُسْرَةِ مِنْ بَعْدِ مَا كَادَ یَزِیْغُ قُلُوْبُ فَرِیْقٍ مِّنْهُمْ ثُمَّ تَابَ عَلَیْهِمْ ؕ— اِنَّهٗ بِهِمْ رَءُوْفٌ رَّحِیْمٌ ۟ۙ
തബൂക്ക് യുദ്ധത്തിൽ നിന്ന് പിന്തി നിൽക്കുവാൻ കപടവിശ്വാസികൾക്ക് അനുമതി നൽകിയ മുഹമ്മദ് നബിﷺക്ക് അല്ലാഹു പൊറുത്തുകൊടുത്തിട്ടുണ്ട്. കഠിനമായ ചൂടും, ശത്രുക്കളുടെ ശക്തിയും, വിഭവ ദാരിദ്ര്യവുമുണ്ടായിട്ടും തബൂക്ക് യുദ്ധത്തിൽ നിന്ന് പിന്തിരിയാതിരുന്ന - അവരിൽ നിന്ന് ഒരു വിഭാഗം സന്ദർഭത്തിൻ്റെ കാഠിന്യം കാരണം യുദ്ധം ഒഴിവാക്കാൻ ഉദ്ദേശിച്ച ശേഷം - മുഹാജിറുകളുടെയും അൻസാറുകളുടെയും നേരെ അല്ലാഹു കനിഞ്ഞ് മടങ്ങിയിരിക്കുന്നു . എന്നിട്ട് ഉറച്ചു നിൽക്കാനും യുദ്ധത്തിന് പുറപ്പെടാനും അല്ലാഹു അവരെ അനുഗ്രഹിക്കുകയും അവർക്ക് പൊറുത്ത് കൊടുക്കുകയും ചെയ്തു.തീർച്ചയായും, അവൻ അവരോട് ഏറെ കൃപയുള്ളവനും കരുണാനിധിയുമാകുന്നു. പശ്ചാത്തപിക്കാൻ അനുഗ്രഹിച്ചു എന്നതും അത് അവരിൽ നിന്നും സ്വീകരിച്ചു എന്നതും അവൻ്റെ കാരുണ്യത്തിൽ പെട്ടതത്രെ.
Arabic explanations of the Qur’an:
Benefits of the verses in this page:
• بطلان الاحتجاج على جواز الاستغفار للمشركين بفعل إبراهيم عليه السلام.
• ഇബ്റാഹീം നബി (ﷺ) യുടെ പ്രവർത്തനം മാതൃകയാക്കി മുശ്രിക്കുകൾക്ക് വേണ്ടി പാപമോചനം തേടാമെന്ന വാദം നിരർത്ഥകമാണ്.

• أن الذنوب والمعاصي هي سبب المصائب والخذلان وعدم التوفيق.
• പാപങ്ങളും തിന്മകളുമാണ് വിപത്തിൻ്റെയും ദുരന്തങ്ങളുടെയും കാരണം.

• أن الله هو مالك الملك، وهو ولينا، ولا ولي ولا نصير لنا من دونه.
• അല്ലാഹുവാണ് രാജാധികാരി. അവനാണ് നമ്മുടെ രക്ഷകൻ. അവനല്ലാതെ രക്ഷകനോ സഹായിയോ നമുക്കില്ല.

• بيان فضل أصحاب النبي صلى الله عليه وسلم على سائر الناس.
• നബി (ﷺ) യുടെ അനുചരന്മാർക്ക് മറ്റുള്ളമനുഷ്യരെക്കാളെല്ലാം ശ്രേഷ്ഠതയുണ്ട്

 
Translation of the meanings Surah: At-Tawbah
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran - Translations’ Index

Issued by Tafsir Center for Quranic Studies

close