Check out the new design

Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran * - Translations’ Index


Translation of the meanings Ayah: (181) Surah: Al-A‘rāf
وَمِمَّنْ خَلَقْنَاۤ اُمَّةٌ یَّهْدُوْنَ بِالْحَقِّ وَبِهٖ یَعْدِلُوْنَ ۟۠
സത്യം പാലിച്ചു കൊണ്ട് സന്മാർഗം സ്വീകരിച്ചവരും, അതിലേക്ക് മറ്റുള്ളവരെ ക്ഷണിക്കുന്നവരുമായ ഒരു കൂട്ടർ നാം സൃഷ്ടിച്ചവരുടെ കൂട്ടത്തിലുണ്ട്. അവർ നീതിപൂർവ്വമായി വിധിക്കുകയും, വഞ്ചന കാണിക്കാതിരിക്കുകയും ചെയ്യുന്നു.
Arabic explanations of the Qur’an:
Benefits of the verses in this page:
• خلق الله للبشر آلات الإدراك والعلم - القلوب والأعين والآذان - لتحصيل المنافع ودفع المضار.
• അല്ലാഹു മനുഷ്യർക്ക് ഗ്രഹിക്കാനും പഠിക്കാനുമുള്ള അവയവങ്ങൾ നൽകിയത് -ഹൃദയവും കണ്ണുകളും കാതുകളും നൽകിയത്- ഉപകാരപ്രദമായവ നേടിയെടുക്കുന്നതിനും ഉപദ്രവകരമായവ തടുക്കുന്നതിനുമത്രെ.

• الدعاء بأسماء الله الحسنى سبب في إجابة الدعاء، فيُدْعَى في كل مطلوب بما يناسب ذلك المطلوب، مثل: اللهمَّ تب عَلَيَّ يا تواب.
• അല്ലാഹുവിൻ്റെ അതിമഹത്തരമായ നാമങ്ങൾ (അസ്മാഉൽ ഹുസ്നാ) കൊണ്ട് അവനെ വിളിച്ചു പ്രാർത്ഥിക്കുക എന്നത് പ്രാർത്ഥനക്ക് ഉത്തരം ലഭിക്കാനുള്ള കാരണമാണ്. ഓരോ ആവശ്യത്തിനും അനുയോജ്യമായ നാമം മുൻനിർത്തി കൊണ്ട് വേണം പ്രാർത്ഥിക്കാൻ. ഉദാഹരണത്തിന്; തവ്വാബായ (ഏറെ പൊറുത്തുനൽകുന്നവൻ) അല്ലാഹുവേ! എനിക്ക് നീ (തൗബ) പൊറുത്തു നൽകേണമേ!

• التفكر في عظمة السماوات والأرض، والتوصل بهذا التفكر إلى أن الله تعالى هو المستحق للألوهية دون غيره؛ لأنه المنفرد بالصنع.
• ആകാശഭൂമികളുടെ ഗാംഭീര്യത്തെ കുറിച്ച് ചിന്തിക്കുകയും, അതിലൂടെ -മറ്റാരുമല്ല- അല്ലാഹു മാത്രമാണ് ആരാധനക്ക് അർഹൻ; കാരണം, അവൻ മാത്രമാണ് ഇവയെല്ലാം സൃഷ്ടിച്ചത് എന്ന യാഥാർത്ഥ്യത്തിലേക്ക് എത്തിച്ചേരുകയും വേണ്ടതുണ്ട്.

 
Translation of the meanings Ayah: (181) Surah: Al-A‘rāf
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran - Translations’ Index

Issued by Tafsir Center for Quranic Studies

close