Check out the new design

Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran * - Translations’ Index


Translation of the meanings Ayah: (15) Surah: Al-Hadīd
فَالْیَوْمَ لَا یُؤْخَذُ مِنْكُمْ فِدْیَةٌ وَّلَا مِنَ الَّذِیْنَ كَفَرُوْا ؕ— مَاْوٰىكُمُ النَّارُ ؕ— هِیَ مَوْلٰىكُمْ ؕ— وَبِئْسَ الْمَصِیْرُ ۟
അല്ലയോ കപടവിശ്വാസികളേ! നിങ്ങളുടെ പക്കൽ നിന്ന് നരകശിക്ഷ ഒഴിവാക്കാൻ ഒരു പ്രായശ്ചിത്തവും സ്വീകരിക്കപ്പെടുന്നതല്ല. അല്ലാഹുവിനെ നിഷേധിക്കുകയും, അത് പരസ്യമാക്കുകയും ചെയ്ത നിഷേധികളിൽ നിന്നും ഒരു പ്രായശ്ചിത്തവും സ്വീകരിക്കുകയില്ല. കപടവിശ്വാസികളായ നിങ്ങളുടെ വാസസ്ഥലവും (ഇസ്ലാമിനെ) നിഷേധിച്ചവരുടെ വാസസ്ഥലവും നരകം തന്നെ. അതാണ് നിങ്ങൾക്ക് ഏറ്റവും അർഹമായത്. നിങ്ങൾ നരകത്തിനും ഏറ്റവും യോജിച്ചവർ തന്നെ. എത്ര മോശം സങ്കേതമാണത്!
Arabic explanations of the Qur’an:
Benefits of the verses in this page:
• امتنان الله على المؤمنين بإعطائهم نورًا يسعى أمامهم وعن أيمانهم.
* (ഇസ്ലാമിൽ) വിശ്വസിച്ചവർക്ക് അവരുടെ മുൻപിലും വലതു ഭാഗങ്ങളിലും അല്ലാഹു പ്രകാശം നിശ്ചയിച്ചു നൽകുമെന്നത് അല്ലാഹു അവൻ്റെ ഔദാര്യമായി പ്രത്യേകം ഓർമ്മപ്പെടുത്തിയിരിക്കുന്നു.

• المعاصي والنفاق سبب للظلمة والهلاك يوم القيامة.
* തിന്മകൾ പ്രവർത്തിക്കുന്നതും, വിശ്വാസത്തിൽ കാപട്യം കാണിക്കുന്നതും പരലോകത്ത് അന്ധകാരവും നാശവും വരുത്തി വെക്കും.

• التربُّص بالمؤمنين والشك في البعث، والانخداع بالأماني، والاغترار بالشيطان: من صفات المنافقين.
* (ഇസ്ലാമിൽ) വിശ്വസിച്ചവർക്ക് പ്രയാസം ബാധിക്കുന്നത് കാത്തിരിക്കുക എന്നതും, പുനരുത്ഥാനത്തിലുള്ള സംശയവും, വ്യാമോഹങ്ങളിൽ വഞ്ചിതരാവുന്നതും, പിശാചിൻ്റെ വഞ്ചനയിൽ അകപ്പെടുന്നതുമെല്ലാം കപടവിശ്വാസികളുടെ സ്വഭാവവിശേഷണങ്ങളിൽ പെട്ടതാണ്.

• خطر الغفلة المؤدية لقسوة القلوب.
* ഹൃദയകാഠിന്യത്തിലേക്കെത്തിക്കുന്ന അശ്രദ്ധ അപകടകരമാണ്.

 
Translation of the meanings Ayah: (15) Surah: Al-Hadīd
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran - Translations’ Index

Issued by Tafsir Center for Quranic Studies

close