Check out the new design

Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran * - Translations’ Index


Translation of the meanings Ayah: (139) Surah: An-Nisā’
١لَّذِیْنَ یَتَّخِذُوْنَ الْكٰفِرِیْنَ اَوْلِیَآءَ مِنْ دُوْنِ الْمُؤْمِنِیْنَ ؕ— اَیَبْتَغُوْنَ عِنْدَهُمُ الْعِزَّةَ فَاِنَّ الْعِزَّةَ لِلّٰهِ جَمِیْعًا ۟ؕ
ഈ വേദനയേറിയ ശിക്ഷ അവർക്ക് ലഭിക്കുന്നതിൻ്റെ കാരണം അവർ അല്ലാഹുവിൽ വിശ്വസിച്ച (മുസ്ലിംകൾക്ക്) പുറമെയുള്ള നിഷേധികളെ സഹായികളും കൂട്ടുകാരുമായി സ്വീകരിച്ചു എന്നതാണ്. കാഫിറുകളുമായി മൈത്രീബന്ധം സ്ഥാപിക്കുന്നതിലേക്ക് അവരെ നയിച്ച കാരണം അത്ഭുതമാണ്. അവരുടെ അടുക്കലാണോ ഇക്കൂട്ടർ ശക്തിയും പ്രതാപവും, അതിലൂടെ ഔന്നത്യവും പ്രതീക്ഷിക്കുന്നത്?! എങ്കിൽ തീർച്ചയായും ശക്തിയും പ്രതാപവുമെല്ലാം അല്ലാഹുവിൻ്റേതാകുന്നു.
Arabic explanations of the Qur’an:
Benefits of the verses in this page:
• وجوب العدل في القضاء بين الناس وعند أداء الشهادة، حتى لو كان الحق على النفس أو على أحد من القرابة.
• ജനങ്ങൾക്കിടയിൽ വിധി പ്രസ്താവിക്കുമ്പോഴും സാക്ഷ്യം പറയുമ്പോഴും നീതി പാലിക്കുക എന്നത് നിർബന്ധമാകുന്നു. അത് സ്വന്തത്തിന് തന്നെയോ, അടുത്ത ബന്ധുക്കൾക്കോ എതിരായാൽ പോലും.

• على المؤمن أن يجتهد في فعل ما يزيد إيمانه من أعمال القلوب والجوارح، ويثبته في قلبه.
• അല്ലാഹുവിലുള്ള തൻ്റെ വിശ്വാസം വർദ്ധിപ്പിക്കുന്ന കാര്യങ്ങൾ ഓരോ മുഅ്മിനും പ്രവർത്തിക്കേണ്ടതുണ്ട്. ഈമാൻ ഹൃദയത്തിലുറക്കാൻ സഹായിക്കുന്ന, ഹൃദയത്തിൻ്റെയും ശരീരത്തിൻ്റെയും ഇബാദത്തുകൾ ചെയ്യാൻ അവൻ അധ്വാനിക്കേണ്ടതുണ്ട്.

• عظم خطر المنافقين على الإسلام وأهله؛ ولهذا فقد توعدهم الله بأشد العقوبة في الآخرة.
• കപടവിശ്വാസികൾ ഇസ്ലാമിനും മുസ്ലിംകൾക്കും വരുത്തി വെക്കുന്ന ഉപദ്രവത്തിൻ്റെ ഗൗരവം. അതു കൊണ്ടാണ് അല്ലാഹു അവർക്ക് പരലോകത്ത് ഏറ്റവും കടുത്ത ശിക്ഷ തന്നെ താക്കീത് നൽകിയത്.

• إذا لم يستطع المؤمن الإنكار على من يتطاول على آيات الله وشرعه، فلا يجوز له الجلوس معه على هذه الحال.
• അല്ലാഹുവിൻ്റെ ആയത്തുകൾക്കും അവൻ്റെ മതനിയമങ്ങൾക്കുമെതിരിൽ അർത്ഥമില്ലാത്ത സംസാരം നടത്തുന്നവരെ എതിർക്കാൻ ഒരാൾക്ക് സാധിക്കുന്നില്ലെങ്കിൽ അത്തരക്കാരോടൊപ്പം ആ അവസ്ഥയിൽ ഇരിക്കുന്നത് അവന് അനുവദനീയമല്ല.

 
Translation of the meanings Ayah: (139) Surah: An-Nisā’
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran - Translations’ Index

Issued by Tafsir Center for Quranic Studies

close