Check out the new design

Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran * - Translations’ Index


Translation of the meanings Ayah: (67) Surah: Al-Furqān
وَالَّذِیْنَ اِذَاۤ اَنْفَقُوْا لَمْ یُسْرِفُوْا وَلَمْ یَقْتُرُوْا وَكَانَ بَیْنَ ذٰلِكَ قَوَامًا ۟
തങ്ങളുടെ സമ്പാദ്യം ചെലവഴിച്ചാൽ അതിൽ ധൂർത്തിൻ്റെ പരിധിയിലേക്ക് എത്തുകയോ, തൻ്റെ കാര്യത്തിലും താൻ ചെലവ് നൽകൽ നിർബന്ധമായവരുടെ കാര്യത്തിലും ഇടുക്കമുണ്ടാക്കി കൊണ്ട് (പിശുക്ക് കാണിക്കുകയോ) ചെയ്യാത്തവരാകുന്നു അവർ. ധൂർത്തിനും പിശുക്കിനുമിടയിൽ നീതിപൂർവ്വകവും മധ്യമവുമായ ഒരു നിലവാരത്തിലായിരിക്കും അവരുടെ ചെലവഴിക്കൽ.
Arabic explanations of the Qur’an:
Benefits of the verses in this page:
• الداعي إلى الله لا يطلب الجزاء من الناس.
• അല്ലാഹുവിലേക്ക് ക്ഷണിക്കുന്നവൻ ജനങ്ങളിൽ നിന്നുള്ള പ്രതിഫലം തേടരുത്.

• ثبوت صفة الاستواء لله بما يليق به سبحانه وتعالى.
• അല്ലാഹു സിംഹാസനാരോഹിതനായിരിക്കുന്നു എന്ന വിശേഷണം അവന് അനുയോജ്യമായ നിലക്ക് സ്ഥിരപ്പെട്ടിരിക്കുന്നു.

• أن الرحمن اسم من أسماء الله لا يشاركه فيه أحد قط، دال على صفة من صفاته وهي الرحمة.
• റഹ്മാൻ എന്നത് അല്ലാഹുവിൻ്റെ മാത്രം നാമമാകുന്നു. ആ നാമത്തിൽ മറ്റൊരാൾക്കും പങ്കുചേരുക സാധ്യമല്ലതന്നെ. അല്ലാഹുവിന് കാരുണ്യമെന്ന വിശേഷണമുണ്ടെന്ന് ഈ നാമം അറിയിക്കുന്നു.

• إعانة العبد بتعاقب الليل والنهار على تدارُكِ ما فاتَهُ من الطاعة في أحدهما.
• പകലിൽ നഷ്ടപ്പെട്ട സൽകർമ്മങ്ങൾ രാത്രിയിലും, രാത്രിയിൽ ചെയ്യാതെ നഷ്ടപ്പെട്ട സൽകർമ്മങ്ങൾ പകലിലും നേടിയെടുക്കാൻ അവ രണ്ടിൻ്റെയും മാറിമാറിയുള്ള വരവിലൂടെ അല്ലാഹു നമ്മെ സഹായിച്ചിരിക്കുന്നു.

• من صفات عباد الرحمن التواضع والحلم، وطاعة الله عند غفلة الناس، والخوف من الله، والتزام التوسط في الإنفاق وفي غيره من الأمور.
• സർവ്വവിശാലമായ കാരുണ്യമുള്ളവനായ അല്ലാഹുവിൻ്റെ ദാസന്മാരുടെ വിശേഷണങ്ങളിൽ പെട്ടതാണ് വിനയവും അവധാനതയും, ജനങ്ങൾ അശ്രദ്ധയോടെ കഴിയുന്ന (രാത്രി)വേളകളിൽ അല്ലാഹുവിനെ ആരാധിക്കലും, അല്ലാഹുവിനെ ഭയപ്പെടലും, സമ്പത്ത് ചെലവഴിക്കുന്നതിലും മറ്റെല്ലാ കാര്യങ്ങളിലും മധ്യമ നിലപാട് സ്വീകരിക്കലും.

 
Translation of the meanings Ayah: (67) Surah: Al-Furqān
Surahs’ Index Page Number
 
Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran - Translations’ Index

Issued by Tafsir Center for Quranic Studies

close