Check out the new design

Translation of the Meanings of the Noble Quran - Malayalam translation of Al-Mukhtsar in interpretation of the Noble Quran * - Index of Translations


Translation of the Meanings Verse: (36) Surah: Al-Anbiyā’
وَاِذَا رَاٰكَ الَّذِیْنَ كَفَرُوْۤا اِنْ یَّتَّخِذُوْنَكَ اِلَّا هُزُوًا ؕ— اَهٰذَا الَّذِیْ یَذْكُرُ اٰلِهَتَكُمْ ۚ— وَهُمْ بِذِكْرِ الرَّحْمٰنِ هُمْ كٰفِرُوْنَ ۟
അല്ലാഹുവിൻ്റെ ദൂതരേ! ഈ ബഹുദൈവാരാധകർ താങ്കളെ കണ്ടുകഴിഞ്ഞാൽ ഒരു പരിഹാസപാത്രമായല്ലാതെ നിന്നെ കാണുകയില്ല. 'നിങ്ങൾ ആരാധിക്കുന്ന ആരാധ്യവസ്തുക്കളെ ചീത്ത പറയുന്നവൻ; അവൻ ഇവനാണോ?' എന്ന് പറഞ്ഞു കൊണ്ട് തങ്ങളുടെ അനുചരന്മാരെ (താങ്കളിൽ നിന്ന്) അവർ അകറ്റുകയും ചെയ്യും. താങ്കളെ പരിഹസിക്കുന്നതോടൊപ്പം അല്ലാഹു അവർക്ക് മേൽ അവതരിപ്പിച്ച വിശുദ്ധ ഖുർആനിനെ നിഷേധിക്കുന്നവരും, അല്ലാഹു അവർക്ക് മേൽ ചൊരിഞ്ഞ അനുഗ്രഹങ്ങളെ തള്ളിപ്പറയുന്നവരുമാകുന്നു അവർ. എല്ലാ തിന്മകളും ഒരുമിച്ചിരിക്കുന്ന അവരാകുന്നു ആക്ഷേപിക്കപ്പെടാൻ കൂടുതൽ അർഹതയുള്ളവർ.
Arabic Tafsirs:
Benefits of the Verses on this page:
• بيان كفر من يستهزئ بالرسول، سواء بالقول أو الفعل أو الإشارة.
• അല്ലാഹുവിൻ്റെ ദൂതരെ വാക്ക് കൊണ്ടോ പ്രവൃത്തി കൊണ്ടോ വ്യംഗമായോ പരിഹസിക്കുന്നവർ (ഇസ്ലാമിൽ നിന്ന് പുറത്തു പോയി) നിഷേധിയായി തീരും.

• من طبع الإنسان الاستعجال، والأناة خلق فاضل.
• മനുഷ്യൻ്റെ പ്രകൃതിയിൽ പെട്ടതാണ് ധൃതി കൂട്ടൽ. അവധാനത പുലർത്തുക എന്നതാകട്ടെ; ശ്രേഷ്ഠമായ സ്വഭാവഗുണമാണ് താനും.

• لا يحفظ من عذاب الله إلا الله.
• അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് സംരക്ഷിക്കാൻ അല്ലാഹുവല്ലാതെ മറ്റാരുമില്ല.

• مآل الباطل الزوال، ومآل الحق البقاء.
• അസത്യം ഇല്ലാതാവുക എന്നതാണ് അതിൻ്റെ പര്യവസാനം. അന്തിമമായി നിലനിൽക്കുന്നതാകട്ടെ; സത്യം മാത്രമായിരിക്കും.

 
Translation of the Meanings Verse: (36) Surah: Al-Anbiyā’
Index of Surahs Page Number
 
Translation of the Meanings of the Noble Quran - Malayalam translation of Al-Mukhtsar in interpretation of the Noble Quran - Index of Translations

Issued by Tafsir Center for Quranic Studies

Close