Check out the new design

Translation of the Meanings of the Noble Quran - Malayalam translation of Al-Mukhtsar in interpretation of the Noble Quran * - Index of Translations


Translation of the Meanings Verse: (155) Surah: Al-Baqarah
وَلَنَبْلُوَنَّكُمْ بِشَیْءٍ مِّنَ الْخَوْفِ وَالْجُوْعِ وَنَقْصٍ مِّنَ الْاَمْوَالِ وَالْاَنْفُسِ وَالثَّمَرٰتِ ؕ— وَبَشِّرِ الصّٰبِرِیْنَ ۟ۙ
വിവിധതരം പ്രയാസങ്ങൾ കൊണ്ട് നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. ശത്രുക്കളെക്കുറിച്ചുള്ള ഭയം, ഭക്ഷണക്കുറവുകൊണ്ടുള്ള പട്ടിണി, സമ്പത്ത് നശിക്കുക അല്ലെങ്കിൽ അത് നേടാനുള്ള പ്രയാസം, ജനങ്ങളെ നശിപ്പിക്കുന്ന വിപത്തുകൾ കൊണ്ടോ അല്ലാഹുവിൻറെ മാർഗ്ഗത്തിലുള്ള രക്ത സാക്ഷിത്വം കൊണ്ടോ ഉള്ള ജീവനഷ്ടം, ഭൂമി ഉൽപ്പാദിപ്പിക്കുന്ന വിഭവങ്ങളിലുള്ള കുറവ് തുടങ്ങി വിവിധ പ്രയാസങ്ങൾ കൊണ്ട് നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. നബിയേ, അത്തരം പ്രയാസങ്ങളിൽ ക്ഷമിക്കുന്നവർക്ക് ഇഹലോകത്തും പരലോകത്തും അവരെ സന്തോഷിപ്പിക്കുന്നത് ഉണ്ടാകും എന്ന സന്തോഷവാർത്ത അറിയിക്കുക.
Arabic Tafsirs:
Benefits of the Verses on this page:
• الابتلاء سُنَّة الله تعالى في عباده، وقد وعد الصابرين على ذلك بأعظم الجزاء وأكرم المنازل.
• തൻറെ അടിമകളെ പരീക്ഷിക്കുക എന്നത് അല്ലാഹുവിൻറെ നടപടിക്രമമാണ്. അതിൽ ക്ഷമിക്കുന്നവർക്ക് മഹത്തായ പ്രതിഫലവും ഉന്നതമായ പദവികളും അവൻ വാഗ്ദാനം ചെയ്തിട്ടുണ്ട്.

• مشروعية السعي بين الصفا والمروة لمن حج البيت أو اعتمر.
• കഅ്ബയിൽ ചെന്ന് ഹജ്ജോ ഉംറയോ നിർവ്വഹിക്കുന്നവർക്ക് സ്വഫാ മർവകൾക്കിടയിലുള്ള നടത്തം നിയമമാക്കപ്പെട്ടിരിക്കുന്നു.

• من أعظم الآثام وأشدها عقوبة كتمان الحق الذي أنزله الله، والتلبيس على الناس، وإضلالهم عن الهدى الذي جاءت به الرسل.
• അല്ലാഹു അവതരിപ്പിച്ച സത്യം മറച്ചുവെക്കലും, ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കലും, പ്രവാചകന്മാർ കൊണ്ടുവന്ന സന്മാർഗ്ഗത്തിൽ നിന്ന് അവരെ തെറ്റിക്കലും ഏറ്റവും വലിയ പാപങ്ങളിൽപെട്ട കാര്യങ്ങളാണ്. അവയ്ക്ക് കഠിനമായ ശിക്ഷയുണ്ട്.

 
Translation of the Meanings Verse: (155) Surah: Al-Baqarah
Index of Surahs Page Number
 
Translation of the Meanings of the Noble Quran - Malayalam translation of Al-Mukhtsar in interpretation of the Noble Quran - Index of Translations

Issued by Tafsir Center for Quranic Studies

Close