Check out the new design

Prijevod značenja časnog Kur'ana - Prijevod sažetog tefsira Kur'ana na malajalam jezik * - Sadržaj prijevodā


Prijevod značenja Sura: El-A'araf   Ajet:
وَلَقَدْ جِئْنٰهُمْ بِكِتٰبٍ فَصَّلْنٰهُ عَلٰی عِلْمٍ هُدًی وَّرَحْمَةً لِّقَوْمٍ یُّؤْمِنُوْنَ ۟
അവർക്ക് നാം ഈ ഖുർആൻ നൽകി. മുഹമ്മദ് നബി -ﷺ- യുടെ മേൽ അവതരിപ്പിക്കപ്പെട്ട ഗ്രന്ഥമാകുന്നു അത്. അതാകട്ടെ നമ്മിൽ നിന്നുള്ള വ്യക്തമായ അറിവോടെ നാം വിശദീകരിക്കുകയും ചെയ്തിരിക്കുന്നു. (അല്ലാഹുവിൽ) വിശ്വസിച്ചവരെ സന്മാർഗത്തിൻ്റെയും സത്യത്തിൻ്റെയും മാർഗത്തിലേക്ക് നയിക്കുകയും, ഐഹിക പാരത്രിക ലോകത്തിലെ നന്മകളിലേക്ക് വഴിനയിക്കുന്നതിനാൽ അവർക്ക് കാരുണ്യവുമാണ് ഈ ഗ്രന്ഥം.
Tefsiri na arapskom jeziku:
هَلْ یَنْظُرُوْنَ اِلَّا تَاْوِیْلَهٗ ؕ— یَوْمَ یَاْتِیْ تَاْوِیْلُهٗ یَقُوْلُ الَّذِیْنَ نَسُوْهُ مِنْ قَبْلُ قَدْ جَآءَتْ رُسُلُ رَبِّنَا بِالْحَقِّ ۚ— فَهَلْ لَّنَا مِنْ شُفَعَآءَ فَیَشْفَعُوْا لَنَاۤ اَوْ نُرَدُّ فَنَعْمَلَ غَیْرَ الَّذِیْ كُنَّا نَعْمَلُ ؕ— قَدْ خَسِرُوْۤا اَنْفُسَهُمْ وَضَلَّ عَنْهُمْ مَّا كَانُوْا یَفْتَرُوْنَ ۟۠
(അല്ലാഹുവിനെ) നിഷേധിച്ചവർ കാത്തിരിക്കുന്നത് പരലോകത്ത് വേദനാജനകമായ ശിക്ഷയിലേക്ക് എത്തിപ്പെടുക എന്ന, അവർക്ക് താക്കീത് നൽകപ്പെട്ട ആ കാര്യം സംഭവിക്കുന്നത് മാത്രമാണ്. അവർക്ക് താക്കീത് നൽകപ്പെട്ട ആ ശിക്ഷ വന്നെത്തുകയും, (അല്ലാഹുവിൽ) വിശ്വസിച്ചവർക്ക് വാഗ്ദാനം നൽകപ്പെട്ട പ്രതിഫലം യാഥാർത്ഥ്യമാവുകയും ചെയ്യുന്ന ദിവസമാണത്. ഇഹലോകത്തായിരിക്കെ ഖുർആനിനെയും മറക്കുകയും, അതിലുള്ളത് പ്രാവർത്തികമാക്കാതിരിക്കുകയും ചെയ്തവർ അന്ന് പറയും: ഞങ്ങളുടെ രക്ഷിതാവിൻ്റെ ദൂതന്മാർ യാതൊരു സംശയവുമില്ലാത്ത യാഥാർത്ഥ്യവുമായാണ് വന്നത്. അത് അല്ലാഹുവിൽ നിന്നുള്ളതാണെന്നതിൽ യാതൊരു സംശയവുമില്ല. ഈ ശിക്ഷയിൽ നിന്ന് നമ്മെ രക്ഷപ്പെടുത്താൻ അല്ലാഹുവിനോട് നമുക്ക് വേണ്ടി ശുപാർശ ചെയ്യുന്ന ചില മധ്യവർത്തികൾ നമുക്കുണ്ടായിരുന്നെങ്കിൽ! അതുമല്ലെങ്കിൽ ഇഹലോകജീവിതത്തിലേക്ക് മടങ്ങിപ്പോകുവാനും, (ശിക്ഷയിൽ നിന്ന്) രക്ഷപ്പെടാൻ കഴിയുന്ന രൂപത്തിൽ, നാം ചെയ്തു കൊണ്ടിരുന്ന തിന്മകൾക്ക് പകരമായി സൽകർമ്മം പ്രവർത്തിക്കാനും നമുക്ക് കഴിഞ്ഞിരുന്നെങ്കിൽ! തീർച്ചയായും (അല്ലാഹുവിനെ) നിഷേധിച്ചവർ അവരുടെ നിഷേധം കാരണത്താൽ നാശത്തിലേക്ക് തങ്ങളെ എത്തിക്കുകയും, സ്വയം നഷ്ടക്കാരാവുകയും ചെയ്തിരിക്കുന്നു. അല്ലാഹുവിന് പുറമെ അവർ ആരാധിച്ചിരുന്നവയെല്ലാം അവരിൽ നിന്ന് മറഞ്ഞു പോവുകയും ചെയ്യും; അവർക്ക് യാതൊരു ഉപകാരവും അവ ചെയ്യുകയില്ല.
Tefsiri na arapskom jeziku:
اِنَّ رَبَّكُمُ اللّٰهُ الَّذِیْ خَلَقَ السَّمٰوٰتِ وَالْاَرْضَ فِیْ سِتَّةِ اَیَّامٍ ثُمَّ اسْتَوٰی عَلَی الْعَرْشِ ۫— یُغْشِی الَّیْلَ النَّهَارَ یَطْلُبُهٗ حَثِیْثًا ۙ— وَّالشَّمْسَ وَالْقَمَرَ وَالنُّجُوْمَ مُسَخَّرٰتٍ بِاَمْرِهٖ ؕ— اَلَا لَهُ الْخَلْقُ وَالْاَمْرُ ؕ— تَبٰرَكَ اللّٰهُ رَبُّ الْعٰلَمِیْنَ ۟
ജനങ്ങളേ! തീർച്ചയായും നിങ്ങളുടെ രക്ഷിതാവ് അല്ലാഹുവാകുന്നു. ആകാശങ്ങളെയും ഭൂമിയെയും ആറു ദിവസങ്ങൾ കൊണ്ട് മുൻമാതൃകയില്ലാതെ സൃഷ്ടിച്ചവനാകുന്നു അവൻ. ശേഷം അവൻ തൻ്റെ സിംഹാസനത്തിന് മേൽ -അവൻ്റെ മഹത്വത്തിന് യോജിക്കുന്ന രൂപത്തിൽ- ആരോഹിതനായിരിക്കുന്നു. അവൻ്റെ സിംഹാസനാരോഹണത്തിൻ്റെ രൂപം നമുക്ക് അറിയുകയില്ല. രാത്രിയുടെ ഇരുട്ടിനെ പകലിൻ്റെ പ്രകാശം കൊണ്ട് അവൻ മായ്ച്ചു കളയുന്നു. പകലിൻ്റെ പ്രകാശത്തെ രാത്രിയുടെ ഇരുട്ടിനെ കൊണ്ടും അവൻ മായ്ച്ചു കളയുന്നു. അവയോരോന്നും വേഗതയിൽ മറ്റേതിനെ തേടികൊണ്ടിരിക്കുന്നു; ഒന്നും അതിൻ്റെ സമയത്തിൽ നിന്ന് വൈകുന്നില്ല. ഇത് (രാത്രിയോ പകലോ) പോയാൽ അടുത്തത് വന്നെത്തുന്നു. അവൻ സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും കീഴൊതുക്കപ്പെട്ടതും ഒരുക്കപ്പെട്ടതുമായ നിലയിൽ സൃഷ്ടിച്ചിരിക്കുന്നു. അറിയുക! അല്ലാഹുവിൻ്റേത് മാത്രമാകുന്നു സർവ്വ സൃഷ്ടിപ്പും. അവന് പുറമെ മറ്റാരുണ്ട് സ്രഷ്ടാവായി?! അവന് മാത്രമാകുന്നു ശാസനാധികാരവും. അവൻ്റെ നന്മകൾ മഹത്തരമാവുകയും, അവൻ്റെ അനുഗ്രഹങ്ങൾ ധാരാളമാവുകയും ചെയ്തിരിക്കുന്നു. മഹത്വത്തിൻ്റെയും പൂർണതയുടെയും വിശേഷണങ്ങളുള്ള, ലോകങ്ങളുടെ രക്ഷിതാവാകുന്നു അവൻ.
Tefsiri na arapskom jeziku:
اُدْعُوْا رَبَّكُمْ تَضَرُّعًا وَّخُفْیَةً ؕ— اِنَّهٗ لَا یُحِبُّ الْمُعْتَدِیْنَ ۟ۚ
അല്ലാഹുവിൽ വിശ്വസിച്ചവരേ! നിങ്ങളുടെ രക്ഷിതാവിനെ പരിപൂർണ്ണമായ കീഴ്വണക്കത്തോടെ, രഹസ്യമായും പതുക്കെയും നിങ്ങൾ വിളിച്ചു പ്രാർത്ഥിക്കുക. അവനുള്ള പ്രാർത്ഥനയിൽ നിഷ്കളങ്കതയുള്ളവരാവുകയും ചെയ്യുക.ആളുകളെ കാണിക്കാൻ വേണ്ടി ചെയ്യുന്നവരോ, അല്ലാഹുവിന് പുറമെയുള്ളവരെ വിളിച്ചു പ്രാർത്ഥിക്കുന്നവരോ ആകരുത് നിങ്ങൾ. തീർച്ചയായും അല്ലാഹു പ്രാർത്ഥനയുടെ കാര്യത്തിൽ അവൻ്റെ അതിർവരമ്പുകളെ ലംഘിക്കുന്നവരെ ഇഷ്ടപ്പെടുന്നില്ല. പ്രാർത്ഥനയിലുള്ള അതിർവരമ്പുകൾ ലംഘിക്കുന്നതിൽ ഏറ്റവും ഗൗരവതരം -ബഹുദൈവാരാധകർ ചെയ്യുന്നത് പോലെ- അല്ലാഹുവോടൊപ്പം മറ്റുള്ളവരെ വിളിച്ചു പ്രാർത്ഥിക്കുന്നതാണ്.
Tefsiri na arapskom jeziku:
وَلَا تُفْسِدُوْا فِی الْاَرْضِ بَعْدَ اِصْلَاحِهَا وَادْعُوْهُ خَوْفًا وَّطَمَعًا ؕ— اِنَّ رَحْمَتَ اللّٰهِ قَرِیْبٌ مِّنَ الْمُحْسِنِیْنَ ۟
അല്ലാഹു അവൻ്റെ ദൂതന്മാരെ നിയോഗിക്കുകയും, അല്ലാഹുവിനെ മാത്രം അനുസരിക്കുന്നവരെ ഭൂമിയിലെ നിവാസികളാക്കുകയും ചെയ്തുകൊണ്ട് ഭൂമിയെ നന്നാക്കിയ ശേഷം, തിന്മകൾ ചെയ്തുകൂട്ടി കൊണ്ട് ഭൂമിയിൽ നിങ്ങൾ കുഴപ്പങ്ങൾ സൃഷ്ടിക്കാതിരിക്കുക. അല്ലാഹുവിൻ്റെ ശിക്ഷയെ കുറിച്ചുള്ള ഭയം ബോധ്യപ്പെട്ടു കൊണ്ടും, അവൻ്റെ പ്രതിഫലം ലഭിക്കുമെന്ന പ്രതീക്ഷയോടെയും നിങ്ങൾ അല്ലാഹുവിനെ മാത്രം വിളിച്ചു പ്രാർത്ഥിക്കുക. തീർച്ചയായും അല്ലാഹുവിൻ്റെ കാരുണ്യം സൽകർമ്മികൾക്ക് വളരെ അടുത്ത് തന്നെയാകുന്നു. അതിനാൽ നിങ്ങൾ അക്കൂട്ടരിൽ ഉൾപ്പെടുക.
Tefsiri na arapskom jeziku:
وَهُوَ الَّذِیْ یُرْسِلُ الرِّیٰحَ بُشْرًاۢ بَیْنَ یَدَیْ رَحْمَتِهٖ ؕ— حَتّٰۤی اِذَاۤ اَقَلَّتْ سَحَابًا ثِقَالًا سُقْنٰهُ لِبَلَدٍ مَّیِّتٍ فَاَنْزَلْنَا بِهِ الْمَآءَ فَاَخْرَجْنَا بِهٖ مِنْ كُلِّ الثَّمَرٰتِ ؕ— كَذٰلِكَ نُخْرِجُ الْمَوْتٰی لَعَلَّكُمْ تَذَكَّرُوْنَ ۟
മഴയെ കുറിച്ച് സന്തോഷവാർത്ത അറിയിക്കുന്ന കാറ്റിനെ അയക്കുന്നവൻ അല്ലാഹുവാകുന്നു. അങ്ങനെ ആ കാറ്റ് വെള്ളം നിറഞ്ഞ മേഘങ്ങളെ വഹിക്കുകയും, വരൾച്ച ബാധിച്ച നാട്ടിലേക്ക് ആ മേഘത്തെ നാം നയിക്കുകയും, അവിടെ നാം മഴ വർഷിക്കുകയും ചെയ്യും. ശേഷം ആ വെള്ളത്തിലൂടെ എല്ലാ തരം സസ്യങ്ങളെയും നാം മുളപ്പിക്കുന്നു. ഈ രൂപത്തിൽ സസ്യഫലങ്ങളെ നാം പുറത്തു കൊണ്ടുവരുന്നത് പോലെ, മരിച്ചവരെ അവരുടെ ഖബറുകളിൽ നിന്ന് ജീവനുള്ളവരായി നാം പുറത്തു കൊണ്ടുവരും. ജനങ്ങളേ! അല്ലാഹുവിൻ്റെ ശക്തിയെ കുറിച്ചും അവൻ്റെ സൃഷ്ടിപ്പിലെ വൈവിധ്യത്തെ കുറിച്ചും, അവൻ മരിച്ചവരെ ജീവിപ്പിക്കാൻ കഴിവുള്ളവനാണെന്നും നിങ്ങൾ ചിന്തിച്ചു മനസ്സിലാക്കുന്നതിനത്രെ നാം അപ്രകാരം ചെയ്തത്.
Tefsiri na arapskom jeziku:
Poruke i pouke ajeta na ovoj stranici:
• القرآن الكريم كتاب هداية فيه تفصيل ما تحتاج إليه البشرية، رحمة من الله وهداية لمن أقبل عليه بقلب صادق.
• വിശുദ്ധ ഖുർആൻ സന്മാർഗത്തിലേക്ക് നയിക്കുന്ന ഗ്രന്ഥമാകുന്നു. മനുഷ്യസമൂഹത്തിന് വേണ്ടതെല്ലാം അതിൽ വിശദീകരിച്ചിരിക്കുന്നു. സത്യസന്ധമായ ഹൃദയത്തോടെ അതിലേക്ക് താൽപ്പര്യത്തോടെ മുന്നോട്ട് വരുന്നവർക്ക് അല്ലാഹുവിൽ നിന്നുള്ള കാരുണ്യവും സന്മാർഗവുമാകുന്നു അത്.

• خلق الله السماوات والأرض في ستة أيام لحكمة أرادها سبحانه، ولو شاء لقال لها: كوني فكانت.
അല്ലാഹു ആകാശഭൂമികളെ ആറു ദിവസങ്ങളിലായി സൃഷ്ടിച്ചത് മഹത്തരമായ ഒരു ലക്ഷ്യം അതിലൂടെ അല്ലാഹു ഉദ്ദേശിച്ചതിനാലാണ്. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ അവൻ 'ഉണ്ടാകൂ' (കുൻ) എന്ന് പറയുകയും, ഉടനെ അതുണ്ടാവുകയും ചെയ്യുമായിരുന്നു.

• يتعين على المؤمنين دعاء الله تعالى بكل خشوع وتضرع حتى يستجيب لهم بفضله.
• എല്ലാ നിലക്കുമുള്ള ഭയഭക്തിയും താഴ്മയും ഉള്ളവരായി അല്ലാഹുവിനോട് വിളിച്ചു പ്രാർത്ഥിക്കേണ്ടവരാണ് മുഅ്മിനുകൾ. അപ്പോഴാണ് അല്ലാഹു അവൻ്റെ ഔദാര്യത്തിൽ നിന്ന് അവർക്ക് ഉത്തരം നൽകുക.

• الفساد في الأرض بكل صوره وأشكاله منهيٌّ عنه.
• ഭൂമിയിൽ കുഴപ്പമുണ്ടാക്കുക എന്നത് -അത് ഏത് രൂപത്തിലാണെങ്കിലും വിധത്തിലാണെങ്കിലും- നിഷിദ്ധമാകുന്നു.

 
Prijevod značenja Sura: El-A'araf
Indeks sura Broj stranice
 
Prijevod značenja časnog Kur'ana - Prijevod sažetog tefsira Kur'ana na malajalam jezik - Sadržaj prijevodā

Izdavač: centar za kur'anske studije "Tefsir".

Zatvaranje