Check out the new design

വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ * - വിവർത്തനങ്ങളുടെ സൂചിക


പരിഭാഷ ആയത്ത്: (44) അദ്ധ്യായം: ദ്ദാരിയാത്ത്
فَعَتَوْا عَنْ اَمْرِ رَبِّهِمْ فَاَخَذَتْهُمُ الصّٰعِقَةُ وَهُمْ یَنْظُرُوْنَ ۟
അങ്ങനെ അവർ തങ്ങളുടെ രക്ഷിതാവിൻ്റെ കൽപ്പന സ്വീകരിക്കുന്നതിൽ നിന്ന് അഹങ്കാരം നടിക്കുകയും, അല്ലാഹുവിൽ വിശ്വസിക്കുകയും അവനെ അനുസരിക്കുകയും ചെയ്യുന്നതിൽ നിന്ന് അഹങ്കാരത്തോടെ ഔന്നത്യം നടിക്കുകയും ചെയ്തു. അപ്പോൾ ഘോരനാദം കൊണ്ടുള്ള ശിക്ഷ അവരെ പിടികൂടി. മൂന്ന് ദിവസങ്ങൾക്ക് മുൻപ് ശിക്ഷ അവരെ പിടികൂടുമെന്ന താക്കീത് ലഭിച്ചതിനാൽ അവർ ശിക്ഷ ഇറങ്ങുന്നത് കാത്തിരിക്കുന്നവരായിരുന്നു.
അറബി ഖുർആൻ വിവരണങ്ങൾ:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• الإيمان أعلى درجة من الإسلام.
* ഈമാനിന് ഇസ്ലാമിനെക്കാൾ സ്ഥാനവും പദവിയുമുണ്ട്.

• إهلاك الله للأمم المكذبة درس للناس جميعًا.
* നിഷേധികളായ ജനങ്ങളെ അല്ലാഹു ശിക്ഷിച്ചു എന്നതിൽ ജനങ്ങൾക്കെല്ലാം ഗുണപാഠമുണ്ട്.

• الخوف من الله يقتضي الفرار إليه سبحانه بالعمل الصالح، وليس الفرار منه.
* അല്ലാഹുവിൽ നിന്നുള്ള ഭയം അവനിലേക്ക് സൽകർമ്മങ്ങൾ ചെയ്തു കൊണ്ട് ഓടിയണയാൻ പ്രേരിപ്പിക്കും; ഒരിക്കലും അവനിൽ നിന്ന് ഓടി രക്ഷപ്പെടാനല്ല അത് പ്രേരിപ്പിക്കുക.

 
പരിഭാഷ ആയത്ത്: (44) അദ്ധ്യായം: ദ്ദാരിയാത്ത്
സൂറത്തുകളുടെ സൂചിക പേജ് നമ്പർ
 
വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ - വിവർത്തനങ്ങളുടെ സൂചിക

മർകസ് തഫ്സീർ പുറത്തിറക്കിയത്.

അടക്കുക