Check out the new design

വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിൻ്റ മലയാള പരിഭാഷ * - വിവർത്തനങ്ങളുടെ സൂചിക


പരിഭാഷ അദ്ധ്യായം: ഫത്ഹ്   ആയത്ത്:

ഫത്ഹ്

സൂറത്തിൻ്റെ അവതരണ ലക്ഷ്യങ്ങളിൽ പെട്ടതാണ്:
تبشير النبي والمؤمنين بالفتح والتمكين.
നബി(ﷺ)ക്കും അല്ലാഹുവിൽ വിശ്വസിച്ചവർക്കും വിജയവും അധികാരവും ലഭിക്കുമെന്ന സന്തോഷവാർത്ത അറിയിക്കുന്നു.

اِنَّا فَتَحْنَا لَكَ فَتْحًا مُّبِیْنًا ۟ۙ
അല്ലാഹുവിൻ്റെ റസൂലേ! തീർച്ചയായും അങ്ങേക്ക് ഹുദൈബിയ്യ സന്ധിയിലൂടെ നാം പ്രത്യക്ഷമായ ഒരു വിജയം നൽകിയിരിക്കുന്നു.
അറബി തഫ്സീറുകൾ:
لِّیَغْفِرَ لَكَ اللّٰهُ مَا تَقَدَّمَ مِنْ ذَنْۢبِكَ وَمَا تَاَخَّرَ وَیُتِمَّ نِعْمَتَهٗ عَلَیْكَ وَیَهْدِیَكَ صِرَاطًا مُّسْتَقِیْمًا ۟ۙ
ഈ വിജയത്തിന് മുൻപ് നിനക്ക് സംഭവിച്ചു പോയ തെറ്റുകളും, അതിന് ശേഷം സംഭവിച്ചേക്കാവുന്നതുമായ തെറ്റുകൾ അല്ലാഹു നിനക്ക് പൊറുത്തു തരുന്നതിന് വേണ്ടിയത്രെ അത്. നിൻ്റെ മതത്തെ സഹായിച്ചു കൊണ്ടും, നേരായ - വളവുകളില്ലാത്ത മാർഗത്തിലേക്ക് - ഇസ്ലാമിൻ്റെ വഴിയിലേക്ക്- അവൻ നിനക്ക് മാർഗദർശനം നൽകുന്നതിന് വേണ്ടിയുമത്രെ അത്.
അറബി തഫ്സീറുകൾ:
وَّیَنْصُرَكَ اللّٰهُ نَصْرًا عَزِیْزًا ۟
ആർക്കും തടുത്തു നിർത്താൻ കഴിയാത്ത, പ്രതാപം നിറഞ്ഞ ഒരു സഹായം നിൻ്റെ ശത്രുക്കൾക്കെതിരെ അല്ലാഹു നിനക്ക് നൽകുന്നതിന് വേണ്ടിയുമത്രെ.
അറബി തഫ്സീറുകൾ:
هُوَ الَّذِیْۤ اَنْزَلَ السَّكِیْنَةَ فِیْ قُلُوْبِ الْمُؤْمِنِیْنَ لِیَزْدَادُوْۤا اِیْمَانًا مَّعَ اِیْمَانِهِمْ ؕ— وَلِلّٰهِ جُنُوْدُ السَّمٰوٰتِ وَالْاَرْضِ ؕ— وَكَانَ اللّٰهُ عَلِیْمًا حَكِیْمًا ۟ۙ
അല്ലാഹു; അവനാകുന്നു (ഇസ്ലാമിൽ) വിശ്വസിച്ചവരുടെ ഹൃദയങ്ങളിൽ സ്ഥൈര്യവും ശാന്തിയും ഇറക്കിയത്. അവരുടെ വിശ്വാസത്തിന് മേൽ വീണ്ടും വിശ്വാസം വർദ്ധിക്കുന്നതിന് വേണ്ടിയത്രെ അത്. അല്ലാഹുവിന് മാത്രമാകുന്നു ആകാശഭൂമികളിലെ സൈന്യങ്ങളുള്ളത്. അവരെ കൊണ്ട് ഉദ്ദേശിക്കുന്നവർക്ക് അവൻ പിൻബലം നൽകുന്നു. അല്ലാഹു തൻ്റെ ദാസന്മാർക്ക് അനുയോജ്യമായത് ഏതെന്ന് ഏറ്റവും നന്നായി അറിയുന്ന 'അലീമും', അങ്ങേയറ്റം മഹത്തരമായ ലക്ഷ്യത്തോടെ സഹായിക്കുകയും പിൻബലം നൽകുകയും ചെയ്യുന്ന 'ഹകീമു'മാകുന്നു.
അറബി തഫ്സീറുകൾ:
لِّیُدْخِلَ الْمُؤْمِنِیْنَ وَالْمُؤْمِنٰتِ جَنّٰتٍ تَجْرِیْ مِنْ تَحْتِهَا الْاَنْهٰرُ خٰلِدِیْنَ فِیْهَا وَیُكَفِّرَ عَنْهُمْ سَیِّاٰتِهِمْ ؕ— وَكَانَ ذٰلِكَ عِنْدَ اللّٰهِ فَوْزًا عَظِیْمًا ۟ۙ
അല്ലാഹുവിലും അവൻ്റെ ദൂതനിലും വിശ്വസിച്ച വിശ്വാസികളെയും വിശ്വാസിനികളെയും, കൊട്ടാരങ്ങളുടെയും വൃക്ഷങ്ങളുടെയും താഴ്ഭാഗത്തു കൂടെ അരുവികളൊഴുകുന്ന സ്വർഗത്തോപ്പുകളിൽ പ്രവേശിപ്പിക്കുന്നതിന് വേണ്ടിയത്രെ അത്. അവരുടെ തിന്മകൾ അല്ലാഹു അവരിൽ നിന്ന് മായ്ച്ചു കളയുകയും, അതിന് അവരെ പിടികൂടാതിരിക്കുകയും ചെയ്യുന്നതിനത്രെ അത്. ഈ പറയപ്പെട്ട കാര്യം - അവർ തേടിക്കൊണ്ടിരുന്ന സ്വർഗം ലഭിക്കുക എന്നതും, അവർ ചെയ്തു പോയ തിന്മകൾക്ക് ലഭിച്ചേക്കുമോ എന്ന് അവർ ഭയപ്പെട്ടിരുന്ന ശിക്ഷ ഒഴിവാക്കപ്പെട്ടു എന്നതും - അല്ലാഹുവിങ്കൽ മഹത്തരമായ വിജയമാകുന്നു; ഒരു നേട്ടവും അതിൻ്റെ അടുത്തെത്തുകയില്ല.
അറബി തഫ്സീറുകൾ:
وَّیُعَذِّبَ الْمُنٰفِقِیْنَ وَالْمُنٰفِقٰتِ وَالْمُشْرِكِیْنَ وَالْمُشْرِكٰتِ الظَّآنِّیْنَ بِاللّٰهِ ظَنَّ السَّوْءِ ؕ— عَلَیْهِمْ دَآىِٕرَةُ السَّوْءِ ۚ— وَغَضِبَ اللّٰهُ عَلَیْهِمْ وَلَعَنَهُمْ وَاَعَدَّ لَهُمْ جَهَنَّمَ ؕ— وَسَآءَتْ مَصِیْرًا ۟
അല്ലാഹു അവൻ്റെ മതത്തെ സഹായിക്കുകയോ, അവൻ്റെ വചനം ഉന്നതമാക്കുകയോ ചെയ്യില്ലെന്ന തെറ്റായ ധാരണ വെച്ചു പുലർത്തിയ കപടവിശ്വാസികളായ പുരുഷന്മാരെയും സ്ത്രീകളെയും, ബഹുദൈവാരാധകരായ പുരുഷന്മാരെയും സ്ത്രീകളെയും അല്ലാഹു ശിക്ഷിക്കുന്നതിന് വേണ്ടിയുമത്രെ അത്. അപ്പോൾ ശിക്ഷയുടെ വലയം അവർക്ക് മേൽ തന്നെ ആയിത്തീർന്നു. അല്ലാഹുവെ കുറിച്ച് അവർ വെച്ചു പുലർത്തിയ ഈ മോശം ധാരണയാലും, അവനെ അവർ നിഷേധിച്ചതിനാലും അവരോട് അവൻ കോപിച്ചിരിക്കുന്നു. അവരെ തൻ്റെ കാരുണ്യത്തിൽ നിന്ന് അവൻ അകറ്റുകയും ചെയ്തിരിക്കുന്നു. പരലോകത്ത് അവർക്കവൻ കത്തിജ്വലിക്കുന്ന നരക ശിക്ഷ ഒരുക്കി വെക്കുകയും ചെയ്തിരിക്കുന്നു. അവരതിൽ നിത്യവാസികളായി പ്രവേശിക്കുന്നതാണ്. മടങ്ങിച്ചെല്ലാൻ എത്ര മോശം സങ്കേതമാണ് നരകമെന്നത്?!
അറബി തഫ്സീറുകൾ:
وَلِلّٰهِ جُنُوْدُ السَّمٰوٰتِ وَالْاَرْضِ ؕ— وَكَانَ اللّٰهُ عَزِیْزًا حَكِیْمًا ۟
അല്ലാഹുവിനുള്ളതാകുന്നു ആകാശങ്ങളിലെയും ഭൂമിയെയും സൈന്യങ്ങൾ. അവൻ ഉദ്ദേശിക്കുന്ന തൻ്റെ അടിമകൾക്ക് അവരെ കൊണ്ട് അവൻ പിൻബലം നൽകുന്നു. ആർക്കും പരാജയപ്പെടുത്തുക സാധ്യമല്ലാത്ത 'അസീസും', തൻ്റെ സൃഷ്ടിപ്പിലും വിധിനിർണ്ണയത്തിലും നിയന്ത്രണത്തിലും അങ്ങേയറ്റം യുക്തമായത് ചെയ്യുന്ന 'ഹകീമു'മത്രെ അവൻ.
അറബി തഫ്സീറുകൾ:
اِنَّاۤ اَرْسَلْنٰكَ شَاهِدًا وَّمُبَشِّرًا وَّنَذِیْرًا ۟ۙ
അല്ലാഹുവിൻ്റെ റസൂലേ! അന്ത്യനാളിൽ താങ്കളുടെ സമൂഹത്തിൻ്റെ വിഷയത്തിൽ സാക്ഷി ആയാണ് അങ്ങയെ നാം അയച്ചിരിക്കുന്നത്. (ഇസ്ലാമിൽ) വിശ്വസിച്ചവർക്ക് അല്ലാഹു ഇഹലോകത്ത് വാഗ്ദാനം ചെയ്തിരിക്കുന്ന സഹായവും വിജയവും, പരലോകത്ത് അവർക്കായി ഒരുക്കി വെച്ചിട്ടുള്ള സുഖാനുഗ്രഹങ്ങളും സന്തോഷവാർത്ത അറിയിക്കുന്നവരു (മാണ് താങ്കൾ). (ഇസ്ലാമിനെ) നിഷേധിച്ചവർക്ക് വിശ്വാസികളുടെ കൈകളിലൂടെ സംഭവിക്കാനിരിക്കുന്ന അപമാനവും പരാജയവും, പരലോകത്ത് അവർക്കായി ഒരുക്കി വെച്ചിട്ടുള്ള - അവരെ കാത്തിരിക്കുന്ന - വേദനാജനകമായ ശിക്ഷയെ കുറിച്ച് താക്കീത് നൽകുന്നവരും.
അറബി തഫ്സീറുകൾ:
لِّتُؤْمِنُوْا بِاللّٰهِ وَرَسُوْلِهٖ وَتُعَزِّرُوْهُ وَتُوَقِّرُوْهُ ؕ— وَتُسَبِّحُوْهُ بُكْرَةً وَّاَصِیْلًا ۟
നിങ്ങൾ അല്ലാഹുവിൽ വിശ്വസിക്കാനും, അവൻ്റെ ദൂതരിൽ വിശ്വസിക്കാനും, അവിടുത്തെ ബഹുമാനിക്കാനും ആദരിക്കാനും, പ്രഭാതത്തിലും പ്രദോഷത്തിലും അല്ലാഹുവിനെ നിങ്ങൾ പ്രകീർത്തിക്കുന്നതിനും വേണ്ടി.
അറബി തഫ്സീറുകൾ:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• صلح الحديبية بداية فتح عظيم على الإسلام والمسلمين.
* ഹുദൈബിയ്യഃ സന്ധി ഇസ്ലാമിനും മുസ്ലിമീങ്ങൾക്കും വലിയൊരു വിജയത്തിൻ്റെ തുടക്കമായിരുന്നു.

• السكينة أثر من آثار الإيمان تبعث على الطمأنينة والثبات.
* (ഇസ്ലാമിൽ ശരിയാംവണ്ണം) വിശ്വസിച്ചു എന്നതിൻ്റെ അടയാളമാണ് മനശാന്തിയുണ്ടാവുക എന്നത്. അത് സ്ഥിരതയും സ്വസ്ഥതയും പ്രധാനം ചെയ്യും.

• خطر ظن السوء بالله، فإن الله يعامل الناس حسب ظنهم به سبحانه.
* അല്ലാഹുവിനെ കുറിച്ചുള്ള മോശം ധാരണയുടെ അപകടം. കാരണം അല്ലാഹുവിനെ കുറിച്ച് മനുഷ്യർ വെച്ചു പുലർത്തുന്ന ധാരണക്ക് അനുസൃതമായാണ് അല്ലാഹു അവരെ പരിഗണിക്കുക.

• وجوب تعظيم وتوقير رسول الله صلى الله عليه وسلم.
* അല്ലാഹുവിൻ്റെ റസൂൽ -ﷺ- യെ ആദരിക്കലും ബഹുമാനിക്കലും നിർബന്ധമാണ്.

 
പരിഭാഷ അദ്ധ്യായം: ഫത്ഹ്
സൂറത്തുകളുടെ സൂചിക പേജ് നമ്പർ
 
വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിൻ്റ മലയാള പരിഭാഷ - വിവർത്തനങ്ങളുടെ സൂചിക

മർകസ് തഫ്സീർ പുറത്തിറക്കിയത്.

അവസാനിപ്പിക്കുക