Check out the new design

വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ * - വിവർത്തനങ്ങളുടെ സൂചിക


പരിഭാഷ ആയത്ത്: (26) അദ്ധ്യായം: മുഹമ്മദ്
ذٰلِكَ بِاَنَّهُمْ قَالُوْا لِلَّذِیْنَ كَرِهُوْا مَا نَزَّلَ اللّٰهُ سَنُطِیْعُكُمْ فِیْ بَعْضِ الْاَمْرِ ۚ— وَاللّٰهُ یَعْلَمُ اِسْرَارَهُمْ ۟
അല്ലാഹു അവൻ്റെ ദൂതൻ്റെ മേൽ അവതരിപ്പിച്ച (ഇസ്ലാമിൻ്റെ) സന്ദേശം വെറുക്കുന്ന ബഹുദൈവാരാധകരോട് രഹസ്യമായി അവർ പറഞ്ഞു: യുദ്ധത്തിൽ നിന്ന് പിന്മാറി നിൽക്കുക എന്നതു പോലെ, ചില കാര്യങ്ങളിലെല്ലാം ഞങ്ങൾ നിങ്ങളെ അനുസരിച്ചു കൊള്ളാം. ഈ വാക്കാണ് (ഇത്തരം) വഴികേട് അവർക്ക് സംഭവിക്കാനുള്ള കാരണം. എന്നാൽ അല്ലാഹു അവർ രഹസ്യമാക്കുന്നതും ഒളിപ്പിച്ചു വെക്കുന്നതും അറിയുന്നു. അവന് ഒന്നും അവ്യക്തമാവുകയില്ല. അതിൽ അല്ലാഹു ഉദ്ദേശിക്കുന്ന കാര്യങ്ങൾ അവൻ്റെ ദൂതനെ അവൻ അറിയിക്കുകയും ചെയ്യുന്നു.
അറബി ഖുർആൻ വിവരണങ്ങൾ:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• التكليف بالجهاد في سبيل الله يميّز المنافقين من صفّ المؤمنين.
* അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധകൽപ്പന (ഇസ്ലാമിൽ ശരിയായി) വിശ്വസിച്ചവരുടെ അണികളിൽ നിന്ന് കപടന്മാരെ പുറത്തു കൊണ്ടു വരും.

• أهمية تدبر كتاب الله، وخطر الإعراض عنه.
* അല്ലാഹുവിൻ്റെ ഗ്രന്ഥമായ ഖുർആൻ ഉറ്റാലോചിക്കേണ്ടതിൻ്റെ പ്രാധാന്യവും, അതിൽ നിന്ന് തിരിഞ്ഞു കളയുന്നതിലുള്ള അപകടവും.

• الإفساد في الأرض وقطع الأرحام من أسباب قلة التوفيق والبعد عن رحمة الله.
* ഭൂമിയിൽ കുഴപ്പങ്ങൾ സൃഷ്ടിക്കലും, കുടുംബബന്ധം മുറിക്കലും അല്ലാഹു (നന്മയിലേക്ക്) സൗകര്യം ചെയ്യുന്നത് കുറയുവാനും, അവൻ്റെ കാരുണ്യത്തിൽ നിന്ന് അകലാനും കാരണമാകും.

 
പരിഭാഷ ആയത്ത്: (26) അദ്ധ്യായം: മുഹമ്മദ്
സൂറത്തുകളുടെ സൂചിക പേജ് നമ്പർ
 
വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിന്റെ മലയാള പരിഭാഷ - വിവർത്തനങ്ങളുടെ സൂചിക

മർകസ് തഫ്സീർ പുറത്തിറക്കിയത്.

അടക്കുക