Check out the new design

വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിൻ്റ മലയാള പരിഭാഷ * - വിവർത്തനങ്ങളുടെ സൂചിക


പരിഭാഷ അദ്ധ്യായം: ന്നംല്   ആയത്ത്:
وَجَحَدُوْا بِهَا وَاسْتَیْقَنَتْهَاۤ اَنْفُسُهُمْ ظُلْمًا وَّعُلُوًّا ؕ— فَانْظُرْ كَیْفَ كَانَ عَاقِبَةُ الْمُفْسِدِیْنَ ۟۠
വ്യക്തമായ ഈ ദൃഷ്ടാന്തങ്ങളെ അവർ അംഗീകരിക്കാതെ നിഷേധിച്ചു തള്ളി. അവയെല്ലാം അല്ലാഹുവിൽ നിന്നുള്ളതാണെന്ന ദൃഢബോധ്യമുണ്ടായിട്ടും അവരുടെ അതിക്രമവും സത്യം സ്വീകരിക്കുന്നതിലുള്ള അഹങ്കാരവും കാരണത്താലാണ് അവരപ്രകാരം ചെയ്തത്. അപ്പോൾ -അല്ലാഹുവിൻ്റെ റസൂലേ!- ചിന്തിച്ചു നോക്കുക: (അല്ലാഹുവിനെ) നിഷേധിച്ചും അവനെ ധിക്കരിച്ചും ഭൂമിയിൽ കുഴപ്പം വിതച്ചവരുടെ പര്യവസാനം എങ്ങനെയായിരുന്നു. അവരെയെല്ലാം നാം തകർത്തുതരിപ്പണമാക്കി കളഞ്ഞു.
അറബി തഫ്സീറുകൾ:
وَلَقَدْ اٰتَیْنَا دَاوٗدَ وَسُلَیْمٰنَ عِلْمًا ۚ— وَقَالَا الْحَمْدُ لِلّٰهِ الَّذِیْ فَضَّلَنَا عَلٰی كَثِیْرٍ مِّنْ عِبَادِهِ الْمُؤْمِنِیْنَ ۟
ദാവൂദിനും അദ്ദേഹത്തിൻ്റെ മകൻ സുലൈമാനും നാം അറിവ് നൽകി. അതിൽ പെട്ടതായിരുന്നു പക്ഷികളുടെ സംസാരം അറിയാൻ കഴിയുക എന്നത്. ദാവൂദും സുലൈമാനും അല്ലാഹുവിനോട് നന്ദിയായിക്കൊണ്ട് പറഞ്ഞു: പ്രവാചകത്വവും വിജ്ഞാനവും നൽകിക്കൊണ്ട് അല്ലാഹുവിൻ്റെ വിശ്വാസികളായ ദാസന്മാരിൽ എത്രയോ പേരെക്കാൾ നമുക്ക് ശ്രേഷ്ഠത നൽകിയവനായ അല്ലാഹുവിന് സർവ്വസ്തുതിയും.
അറബി തഫ്സീറുകൾ:
وَوَرِثَ سُلَیْمٰنُ دَاوٗدَ وَقَالَ یٰۤاَیُّهَا النَّاسُ عُلِّمْنَا مَنْطِقَ الطَّیْرِ وَاُوْتِیْنَا مِنْ كُلِّ شَیْءٍ ؕ— اِنَّ هٰذَا لَهُوَ الْفَضْلُ الْمُبِیْنُ ۟
അങ്ങനെ സുലൈമാൻ തൻ്റെ പിതാവായ ദാവൂദിൽ നിന്ന് അദ്ദേഹത്തിൻ്റെ പ്രവാചകത്വവും വിജ്ഞാനവും അധികാരവും അനന്തരമായി സ്വീകരിച്ചു. അല്ലാഹു തനിക്കും തൻ്റെ പിതാവിനും നൽകിയ അനുഗ്രഹങ്ങൾ സ്മരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു: ജനങ്ങളേ! പക്ഷികളുടെ ശബ്ദങ്ങൾ ഗ്രഹിക്കാനുള്ള വിവരം അല്ലാഹു ഞങ്ങൾക്ക് നൽകിയിരിക്കുന്നു. നബിമാർക്കും രാജാക്കന്മാർക്കും നൽകിയ എല്ലാ കാര്യങ്ങളിൽ നിന്നും ഞങ്ങൾക്ക് അവൻ നൽകുകയും ചെയ്തിരിക്കുന്നു. തീർച്ചയായും അല്ലാഹു ഞങ്ങൾക്ക് ഈ നൽകിയിരിക്കുന്നത് തന്നെയാകുന്നു വ്യക്തവും പ്രകടവുമായ അനുഗ്രഹം.
അറബി തഫ്സീറുകൾ:
وَحُشِرَ لِسُلَیْمٰنَ جُنُوْدُهٗ مِنَ الْجِنِّ وَالْاِنْسِ وَالطَّیْرِ فَهُمْ یُوْزَعُوْنَ ۟
സുലൈമാന് വേണ്ടി അദ്ദേഹത്തിൻ്റെ, മനുഷ്യരുടെയും ജിന്നുകളുടെയും പക്ഷികളുടെയും സൈന്യത്തെ ഒരുമിച്ചു കൂട്ടപ്പെട്ടു. അവരെല്ലാം കൃത്യമായി നിരത്തിനിർത്തപ്പെട്ടു.
അറബി തഫ്സീറുകൾ:
حَتّٰۤی اِذَاۤ اَتَوْا عَلٰی وَادِ النَّمْلِ ۙ— قَالَتْ نَمْلَةٌ یّٰۤاَیُّهَا النَّمْلُ ادْخُلُوْا مَسٰكِنَكُمْ ۚ— لَا یَحْطِمَنَّكُمْ سُلَیْمٰنُ وَجُنُوْدُهٗ ۙ— وَهُمْ لَا یَشْعُرُوْنَ ۟
അങ്ങനെ അവർ (സൈന്യങ്ങൾ) നയിക്കപ്പെടുകയും, ശാമിലുള്ള ഒരു പ്രദേശമായ വാദിന്നംലിൽ എത്തുകയും ചെയ്തപ്പോൾ ഉറുമ്പുകളുടെ കൂട്ടത്തിലുള്ള ഒരു ഉറുമ്പ് പറഞ്ഞു: ഉറുമ്പുകളേ! നിങ്ങളുടെ പാർപ്പിടങ്ങളിൽ പ്രവേശിച്ചു കൊള്ളുക; സുലൈമാനും അദ്ദേഹത്തിൻ്റെ സൈന്യവും അവർ അറിയാതെ നിങ്ങളെ നശിപ്പിച്ചേക്കാം. അവർ അറിഞ്ഞു കൊണ്ട് നിങ്ങളെ ഒരിക്കലും ചവിട്ടിയരക്കില്ല.
അറബി തഫ്സീറുകൾ:
فَتَبَسَّمَ ضَاحِكًا مِّنْ قَوْلِهَا وَقَالَ رَبِّ اَوْزِعْنِیْۤ اَنْ اَشْكُرَ نِعْمَتَكَ الَّتِیْۤ اَنْعَمْتَ عَلَیَّ وَعَلٰی وَالِدَیَّ وَاَنْ اَعْمَلَ صَالِحًا تَرْضٰىهُ وَاَدْخِلْنِیْ بِرَحْمَتِكَ فِیْ عِبَادِكَ الصّٰلِحِیْنَ ۟
ആ (ഉറുമ്പിൻ്റെ) സംസാരം കേട്ടപ്പോൾ സുലൈമാൻ പുഞ്ചിരിതൂകി. തൻ്റെ രക്ഷിതാവിനോട് പ്രാർത്ഥിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു: എൻ്റെ രക്ഷിതാവേ! എനിക്കും എൻ്റെ മാതാപിതാക്കൾക്കും മേൽ നീ ചൊരിഞ്ഞ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കാൻ നീ എനിക്ക് പ്രചോദനം നൽകുകയും, അതിന് സൗകര്യം നൽകുകയും ചെയ്യേണമേ! നീ തൃപ്തിപ്പെടുന്ന സൽകർമ്മം പ്രവർത്തിക്കാനും നീ എനിക്ക് സൗകര്യപ്പെടുത്തണേ! നിൻ്റെ കാരുണ്യത്താൽ നിൻ്റെ സച്ചരിതരായ ദാസന്മാരിൽ നീ എന്നെ ഉൾപ്പെടുത്തുകയും ചെയ്യേണമേ!
അറബി തഫ്സീറുകൾ:
وَتَفَقَّدَ الطَّیْرَ فَقَالَ مَا لِیَ لَاۤ اَرَی الْهُدْهُدَ ۖؗ— اَمْ كَانَ مِنَ الْغَآىِٕبِیْنَ ۟
പക്ഷികളുടെ സൈന്യത്തെ പരിശോധിച്ചപ്പോൾ അക്കൂട്ടത്തിൽ മരംകൊത്തിയെ സുലൈമാൻ നബി കണ്ടില്ല. അപ്പോൾ അദ്ദേഹം പറഞ്ഞു: എന്തു പറ്റി? മരംകൊത്തിയെ കാണുന്നില്ലല്ലോ? അതിനെ കാണുന്നതിൽ നിന്ന് എന്നെ തടസ്സപ്പെടുത്തുന്ന എന്തെങ്കിലും ഉള്ളതു കൊണ്ടാണോ, അതല്ല മരംകൊത്തി പോയ്മറഞ്ഞതാണോ?!
അറബി തഫ്സീറുകൾ:
لَاُعَذِّبَنَّهٗ عَذَابًا شَدِیْدًا اَوْ لَاَاذْبَحَنَّهٗۤ اَوْ لَیَاْتِیَنِّیْ بِسُلْطٰنٍ مُّبِیْنٍ ۟
മരംകൊത്തി എവിടെയോ പോയിമറഞ്ഞതാണെന്ന് ബോധ്യപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു: അതിന് ഞാൻ കടുത്ത ശിക്ഷ തന്നെ നൽകും. അല്ലെങ്കിൽ ഇവിടെ ഹാജരാകാത്തതിനുള്ള ശിക്ഷയായി അതിനെ ഞാൻ അറുത്തു കളയുക തന്നെ ചെയ്യും. അതല്ലെങ്കിൽ എന്തു കൊണ്ട് ഇവിടെ ഹാജരായില്ലെന്നതിന് വ്യക്തമായ ഒരു ന്യായം അതെനിക്ക് കൊണ്ടുവന്നു തരട്ടെ.
അറബി തഫ്സീറുകൾ:
فَمَكَثَ غَیْرَ بَعِیْدٍ فَقَالَ اَحَطْتُّ بِمَا لَمْ تُحِطْ بِهٖ وَجِئْتُكَ مِنْ سَبَاٍ بِنَبَاٍ یَّقِیْنٍ ۟
വളരെ അധികം സമയമൊന്നും അസന്നിഹിതനാകാതെ തന്നെ മരംകൊത്തി (തിരിച്ചെത്തി). അങ്ങനെ അത് വന്നപ്പോൾ സുലൈമാനോട് പറഞ്ഞു: നിങ്ങൾ കാണാത്ത ചിലത് ഞാൻ കണ്ടിരിക്കുന്നു. സബഅ് ദേശത്ത് നിന്ന് സത്യസന്ധമായ -സംശയിക്കേണ്ടതില്ലാത്ത- ഒരു വാർത്തയുമായാണ് ഞാൻ വന്നിരിക്കുന്നത്.
അറബി തഫ്സീറുകൾ:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• التبسم ضحك أهل الوقار.
• ഗാംഭീര്യമുള്ളവരുടെ ചിരി പുഞ്ചിരിയിലൊതുങ്ങും.

• شكر النعم أدب الأنبياء والصالحين مع ربهم.
• അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾക്ക് നന്ദി പ്രകടിപ്പിക്കുക എന്നത് നബിമാരും സദ്'വൃത്തരും തങ്ങളുടെ രക്ഷിതാവിനോട് പുലർത്തുന്ന മര്യാദയാണ്.

• الاعتذار عن أهل الصلاح بظهر الغيب.
• സൽകർമ്മികൾ സന്നിഹിതരാകാത്ത വേളയിൽ അവർക്ക് വേണ്ടി ഒഴിവുകഴിവ് കണ്ടെത്തി ബോധിപ്പിക്കുക എന്നത് (നല്ല കാര്യമാകുന്നു).

• سياسة الرعية بإيقاع العقاب على من يستحقه، وقبول عذر أصحاب الأعذار.
• ശിക്ഷ അർഹിക്കുന്നവർക്ക് അത് നൽകിക്കൊണ്ട് പ്രജകളെ നയിക്കുകയും, ഒഴിവുകഴിവുള്ളവരിൽ നിന്ന് അവരുടെ ഒഴിവുകഴിവുകൾ സ്വീകരിക്കുകയും വേണം.

• قد يوجد من العلم عند الأصاغر ما لا يوجد عند الأكابر.
• വലിയവരുടെ പക്കലില്ലാത്ത ചില വിജ്ഞാനങ്ങൾ ചിലപ്പോൾ ചെറുപ്പക്കാരുടെ പക്കലുണ്ടായേക്കാം.

 
പരിഭാഷ അദ്ധ്യായം: ന്നംല്
സൂറത്തുകളുടെ സൂചിക പേജ് നമ്പർ
 
വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിൻ്റ മലയാള പരിഭാഷ - വിവർത്തനങ്ങളുടെ സൂചിക

മർകസ് തഫ്സീർ പുറത്തിറക്കിയത്.

അവസാനിപ്പിക്കുക