Check out the new design

വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിൻ്റ മലയാള പരിഭാഷ * - വിവർത്തനങ്ങളുടെ സൂചിക


പരിഭാഷ അദ്ധ്യായം: ഇസ്റാഅ്   ആയത്ത്:
قُلْ كُوْنُوْا حِجَارَةً اَوْ حَدِیْدًا ۟ۙ
അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: ഹേ ബഹുദൈവാരാധകരേ! നിങ്ങൾക്ക് സാധിക്കുമെങ്കിൽ നിങ്ങൾ ഉറപ്പുള്ള കല്ലോ, ശക്തിയുള്ള ഇരുമ്പോ ആയിത്തീരുക. എന്നാൽ അതിനൊന്നും നിങ്ങൾക്ക് സാധിക്കുകയില്ല.
അറബി തഫ്സീറുകൾ:
اَوْ خَلْقًا مِّمَّا یَكْبُرُ فِیْ صُدُوْرِكُمْ ۚ— فَسَیَقُوْلُوْنَ مَنْ یُّعِیْدُنَا ؕ— قُلِ الَّذِیْ فَطَرَكُمْ اَوَّلَ مَرَّةٍ ۚ— فَسَیُنْغِضُوْنَ اِلَیْكَ رُءُوْسَهُمْ وَیَقُوْلُوْنَ مَتٰی هُوَ ؕ— قُلْ عَسٰۤی اَنْ یَّكُوْنَ قَرِیْبًا ۟
അതല്ലെങ്കിൽ അവയെക്കാൾ നിങ്ങളുടെ മനസ്സിൽ ഗംഭീരമായി തോന്നുന്ന മറ്റെന്തെങ്കിലും സൃഷ്ടിയായി കൊള്ളുക. തീർച്ചയായും അല്ലാഹു നിങ്ങളെ ആദ്യം തുടങ്ങിവെച്ചത് പോലെ തന്നെ തിരിച്ചു കൊണ്ടുവരുന്നതും, ആദ്യതവണ സൃഷ്ടിച്ചത് പോലെ തന്നെ നിങ്ങളെ വീണ്ടും ജീവിപ്പിക്കുന്നതുമാണ്. അപ്പോൾ നിൻ്റെ ശത്രുക്കൾ ചോദിക്കും: നമ്മുടെ മരണ ശേഷം നമ്മെ വീണ്ടും ജീവനുള്ളവരായി തിരിച്ചു കൊണ്ടുവരുന്നത് ആരാണ്?! അവരോട് പറയുക: ഒരു മുൻ മാതൃകയുമില്ലാതെ ആദ്യതവണ നിങ്ങളെ സൃഷ്ടിച്ചതാരാണോ; അവൻ തന്നെ നിങ്ങളെ വീണ്ടും കൊണ്ടുവരുന്നതാണ്. നിൻ്റെ മറുപടി കേൾക്കുമ്പോൾ പരിഹാസത്തോടെ തലയിളക്കി -(മരണശേഷമുള്ള മടക്കം) അസാധ്യമാണെന്ന് ധരിച്ചു കൊണ്ട് അവർ ചോദിക്കും: എപ്പോഴാണ് ഈ പറയുന്ന മടക്കം?! അവരോട് പറയുക: ചിലപ്പോൾ അടുത്ത് തന്നെയായിരിക്കാം. സംഭവിക്കുമെന്നുറപ്പുള്ളതെല്ലാം അടുത്ത് തന്നെയാകുന്നു.
അറബി തഫ്സീറുകൾ:
یَوْمَ یَدْعُوْكُمْ فَتَسْتَجِیْبُوْنَ بِحَمْدِهٖ وَتَظُنُّوْنَ اِنْ لَّبِثْتُمْ اِلَّا قَلِیْلًا ۟۠
സൃഷ്ടികൾ ഒരുമിച്ചു കൂടുന്ന മഹ്ശറിലേക്ക് നിങ്ങളെ അല്ലാഹു വിളിക്കുന്ന ദിനം; അന്ന് അല്ലാഹു നിങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതാണ്. അപ്പോൾ അല്ലാഹുവിൻ്റെ കൽപ്പനക്ക് കീഴൊതുങ്ങിക്കൊണ്ടും, അവനെ സ്തുതിച്ചു കൊണ്ടും നിങ്ങൾ അവന് ഉത്തരം നൽകുന്നതാണ്. ഭൂമിയിൽ വളരെ കുറഞ്ഞ സമയമല്ലാതെ നിങ്ങൾ കഴിച്ചു കൂട്ടിയിട്ടില്ലെന്നായിരിക്കും അന്ന് നിങ്ങൾ ധരിക്കുന്നത്.
അറബി തഫ്സീറുകൾ:
وَقُلْ لِّعِبَادِیْ یَقُوْلُوا الَّتِیْ هِیَ اَحْسَنُ ؕ— اِنَّ الشَّیْطٰنَ یَنْزَغُ بَیْنَهُمْ ؕ— اِنَّ الشَّیْطٰنَ كَانَ لِلْاِنْسَانِ عَدُوًّا مُّبِیْنًا ۟
അല്ലാഹുവിൻ്റെ റസൂലേ! എന്നിൽ വിശ്വസിച്ച എൻ്റെ ദാസന്മാരോട് പറയുക: അവർ സംഭാഷണത്തിൽ ഏർപ്പെടുമ്പോൾ നല്ല വാക്ക് സംസാരിക്കുകയും, അകൽച്ചയുണ്ടാക്കുന്ന മോശം വാക്കുകൾ തീർത്തും ഉപേക്ഷിക്കുകയും ചെയ്യട്ടെ. കാരണം, പിശാച് അവ മുതലെടുക്കുകയും, അവർക്കിടയിൽ അവരുടെ ഐഹികവും പാരത്രികവുമായ ജീവിതത്തിൽ കുഴപ്പമുണ്ടാക്കുന്നതിനായി പരിശ്രമിക്കുകയും ചെയ്യും. തീർച്ചയായും പിശാച് മനുഷ്യനോട് വ്യക്തമായ ശത്രുത പുലർത്തുന്ന അവൻ്റെ കടുത്ത ശത്രുവാകുന്നു. അതിനാൽ പിശാചിനെ സൂക്ഷിക്കുക മനുഷ്യന് നിർബന്ധമാണ്.
അറബി തഫ്സീറുകൾ:
رَبُّكُمْ اَعْلَمُ بِكُمْ ؕ— اِنْ یَّشَاْ یَرْحَمْكُمْ اَوْ اِنْ یَّشَاْ یُعَذِّبْكُمْ ؕ— وَمَاۤ اَرْسَلْنٰكَ عَلَیْهِمْ وَكِیْلًا ۟
ജനങ്ങളേ! അല്ലാഹു നിങ്ങളെ കുറിച്ച് ഏറ്റവും നന്നായി അറിയുന്നവനാകുന്നു. നിങ്ങളുടെ ഒരു കാര്യവും അവന് അവ്യക്തമാവുകയില്ല. നിങ്ങളുടെ മേൽ കാരുണ്യം ചൊരിയുവാൻ അവൻ ഉദ്ദേശിക്കുന്നെങ്കിൽ അവൻ നിങ്ങളുടെ മേൽ കാരുണ്യം ചൊരിയുന്നതും, (അല്ലാഹുവിൽ) വിശ്വസിക്കാനും സൽകർമ്മങ്ങൾ പ്രവർത്തിക്കാനും നിങ്ങൾക്ക് സൗകര്യം ചെയ്യുന്നതുമാണ്. അതല്ല, നിങ്ങളെ ശിക്ഷിക്കാനാണ് അവൻ ഉദ്ദേശിച്ചതെങ്കിൽ ഈമാൻ സ്വീകരിക്കാനുള്ള ഭാഗ്യം നൽകാതെ അവൻ നിങ്ങളെ കൈവെടിയുകയും കുഫ്റിലായി മരിപ്പിക്കുകയും ചെയ്യും. അങ്ങനെ അവൻ നിങ്ങളെ ശിക്ഷിക്കും. അല്ലാഹുവിൻ്റെ റസൂലേ! അവർ (അല്ലാഹുവിൽ) വിശ്വസിക്കുന്നതിനും, (അല്ലാഹുവിനെ) നിഷേധിക്കുന്നത് തടയുന്നതിനും അവരുടെ മേൽ നിർബന്ധം ചെലുത്തുകയും, അവരുടെ പ്രവർത്തനങ്ങൾ ക്ലിപ്തപ്പെടുത്തി വെക്കുകയും ചെയ്യുന്ന മേൽനോട്ടക്കാരനായി നാം അങ്ങയെ നിയോഗിച്ചിട്ടില്ല. അല്ലാഹു എത്തിച്ചു നൽകാൻ കൽപ്പിച്ചത് എത്തിച്ചു കൊടുക്കുന്നവൻ മാത്രമാകുന്നു താങ്കൾ.
അറബി തഫ്സീറുകൾ:
وَرَبُّكَ اَعْلَمُ بِمَنْ فِی السَّمٰوٰتِ وَالْاَرْضِ ؕ— وَلَقَدْ فَضَّلْنَا بَعْضَ النَّبِیّٖنَ عَلٰی بَعْضٍ وَّاٰتَیْنَا دَاوٗدَ زَبُوْرًا ۟
അല്ലാഹുവിൻ്റെ റസൂലേ! ആകാശങ്ങളിലും ഭൂമിയിലുമുള്ള എല്ലാവരെ കുറിച്ചും, അവരുടെ അവസ്ഥകളെ കുറിച്ചും, അവർക്ക് അർഹമായതിനെ കുറിച്ചും നന്നായി അറിയുന്നവനാകുന്നു നിൻ്റെ രക്ഷിതാവ്. കൂടുതൽ പിൻഗാമികളെ നൽകിക്കൊണ്ടും, വേദഗ്രന്ഥങ്ങൾ നൽകിക്കൊണ്ടും ചില നബിമാരെ മറ്റു ചിലരെക്കാൾ നാം ശ്രേഷ്ഠരാക്കിയിരിക്കുന്നു. ദാവൂദിന് നാം സബൂറെന്ന വേദഗ്രന്ഥം നൽകുകയും ചെയ്തിരിക്കുന്നു.
അറബി തഫ്സീറുകൾ:
قُلِ ادْعُوا الَّذِیْنَ زَعَمْتُمْ مِّنْ دُوْنِهٖ فَلَا یَمْلِكُوْنَ كَشْفَ الضُّرِّ عَنْكُمْ وَلَا تَحْوِیْلًا ۟
അല്ലാഹുവിൻ്റെ റസൂലേ! ഈ ബഹുദൈവാരാധകരോട് പറയുക: അല്ലയോ ബഹുദൈവാരാധകരേ! നിങ്ങൾക്ക് മേൽ വല്ല ഉപദ്രവവും വന്നുഭവിച്ചാൽ അല്ലാഹുവിന് പുറമെയുള്ള ആരാധകരാണെന്ന് നിങ്ങൾ ജൽപ്പിക്കുന്നവരെ വിളിക്കൂ; അവർക്ക് നിങ്ങളിൽ നിന്ന് ഉപദ്രവം തടുക്കാൻ കഴിയുകയില്ല. നിങ്ങളിൽ നിന്ന് മറ്റാരിലേക്കെങ്കിലും അത് മാറ്റുവാനും അവർക്ക് സാധിക്കുകയില്ല. അവർ ദുർബലരാണ്. ഇത്തരം ദുർബലതകളുള്ളവർ ഒരിക്കലും ആരാധ്യനാവുകയില്ല.
അറബി തഫ്സീറുകൾ:
اُولٰٓىِٕكَ الَّذِیْنَ یَدْعُوْنَ یَبْتَغُوْنَ اِلٰی رَبِّهِمُ الْوَسِیْلَةَ اَیُّهُمْ اَقْرَبُ وَیَرْجُوْنَ رَحْمَتَهٗ وَیَخَافُوْنَ عَذَابَهٗ ؕ— اِنَّ عَذَابَ رَبِّكَ كَانَ مَحْذُوْرًا ۟
അവർ വിളിച്ചു പ്രാർത്ഥിക്കുന്ന മലക്കുകളും അവരെ പോലുള്ളവരും അല്ലാഹുവിലേക്ക് തങ്ങളെ അടുപ്പിക്കുന്ന സൽകർമ്മങ്ങൾ അന്വേഷിച്ചു കൊണ്ടിരിക്കുന്നവരാണ്. സൽകർമ്മങ്ങൾ ചെയ്തുകൊണ്ട് തങ്ങളിലാരാണ് അല്ലാഹുവിനോട് കൂടുതൽ സാമീപ്യമുള്ളവൻ എന്നതിൽ അവർ മത്സരിച്ചു കൊണ്ടിരിക്കുകയുമാണ്. അല്ലാഹു അവരോട് കാരുണ്യം ചൊരിയുമെന്ന പ്രതീക്ഷയിലും, അവൻ അവരെ ശിക്ഷിക്കുമോ എന്ന ഭയത്തിലുമാണവർ. അല്ലാഹുവിൻ്റെ റസൂലേ! തീർച്ചയായും നിൻ്റെ രക്ഷിതാവിൻ്റെ ശിക്ഷ ഭയപ്പെടാൻ അർഹമായതു തന്നെയാകുന്നു.
അറബി തഫ്സീറുകൾ:
وَاِنْ مِّنْ قَرْیَةٍ اِلَّا نَحْنُ مُهْلِكُوْهَا قَبْلَ یَوْمِ الْقِیٰمَةِ اَوْ مُعَذِّبُوْهَا عَذَابًا شَدِیْدًا ؕ— كَانَ ذٰلِكَ فِی الْكِتٰبِ مَسْطُوْرًا ۟
ഏതൊരു നാടോ പട്ടണമോ ആകട്ടെ; അവിടെയുള്ളവർ അല്ലാഹുവിനെ നിഷേധിച്ചവരാണെങ്കിൽ അവരുടെ നിഷേധം കാരണത്താൽ അവർക്ക് മേൽ നാം ഇഹലോകത്ത് തന്നെ ശിക്ഷയും നാശവും അവതരിപ്പിക്കാതിരിക്കില്ല. അതുമല്ലെങ്കിൽ അവരുടെ നിഷേധം കാരണത്താൽ യുദ്ധമോ മറ്റോ മുഖേന അവരെ നാം പരീക്ഷിക്കുന്നതാണ്. ഈ ശിക്ഷയും അവരെ ബാധിച്ച നാശവുമെല്ലാം -ലൗഹുൽ മഹ്ഫൂദ്വ് എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തപ്പെട്ടു കഴിഞ്ഞ- അല്ലാഹുവിൽ നിന്നുള്ള വിധിമാത്രമാണ്.
അറബി തഫ്സീറുകൾ:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• القول الحسن داع لكل خلق جميل وعمل صالح، فإنَّ من ملك لسانه ملك جميع أمره.
• നല്ല സംസാരം എല്ലാ നല്ല സ്വഭാവത്തിലേക്കും സൽകർമ്മത്തിലേക്കും നയിക്കുന്നതാണ്. അതിനാൽ ആരെങ്കിലും തൻ്റെ നാവിനെ വരുതിയിൽ നിർത്തിയാൽ തൻ്റെ എല്ലാ കാര്യവും അവൻ കൈവെള്ളയിൽ കൊണ്ടുവന്നിരിക്കുന്നു.

• فاضل الله بين الأنبياء بعضهم على بعض عن علم منه وحكمة.
• അല്ലാഹു -അവൻ്റെ അറിവിൻ്റെയും യുക്തിയുടെയും അടിസ്ഥാനത്തിൽ- നബിമാരിൽ ചിലരെ മറ്റുചിലരെക്കാൾ ശ്രേഷ്ഠരാക്കിയിരിക്കുന്നു.

• الله لا يريد بعباده إلا ما هو الخير، ولا يأمرهم إلا بما فيه مصلحتهم.
• അല്ലാഹു തൻ്റെ അടിമകൾക്ക് നന്മയല്ലാതെ ഉദ്ദേശിക്കുന്നില്ല. അവർക്ക് പ്രയോജനമുള്ളതല്ലാതെ അവരോട് അവൻ കൽപ്പിക്കുകയുമില്ല.

• علامة محبة الله أن يجتهد العبد في كل عمل يقربه إلى الله، وينافس في قربه بإخلاص الأعمال كلها لله والنصح فيها.
• അല്ലാഹു ഒരാളെ സ്നേഹിക്കുന്നു എന്നതിൻ്റെ അടയാളമാണ് അവൻ തന്നെ അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന എല്ലാ കർമ്മങ്ങളിലും പരിശ്രമിക്കുക എന്നത്. സർവ്വ പ്രവർത്തനങ്ങളും അല്ലാഹുവിന് മാത്രം നിഷ്കളങ്കമാക്കുന്നതിലും, അതിൽ ആത്മാർഥത വെച്ചു പുലർത്തുന്നതിലും മത്സരിക്കുന്നതും (അതിൻ്റെ അടയാളമാണ്).

 
പരിഭാഷ അദ്ധ്യായം: ഇസ്റാഅ്
സൂറത്തുകളുടെ സൂചിക പേജ് നമ്പർ
 
വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിൻ്റ മലയാള പരിഭാഷ - വിവർത്തനങ്ങളുടെ സൂചിക

മർകസ് തഫ്സീർ പുറത്തിറക്കിയത്.

അവസാനിപ്പിക്കുക