Check out the new design

വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിൻ്റ മലയാള പരിഭാഷ * - വിവർത്തനങ്ങളുടെ സൂചിക


പരിഭാഷ അദ്ധ്യായം: ഹൂദ്   ആയത്ത്:
یَقْدُمُ قَوْمَهٗ یَوْمَ الْقِیٰمَةِ فَاَوْرَدَهُمُ النَّارَ ؕ— وَبِئْسَ الْوِرْدُ الْمَوْرُوْدُ ۟
ഖിയാമത്ത് നാളിൽ നരകത്തിലേക്ക് ഫിർഔൻ തൻ്റെ ജനതയുടെ മുൻപിൽ നടക്കും. അങ്ങനെ അവരെല്ലാം നരകത്തിൽ പ്രവേശിക്കുന്നതാണ്. അവർ ആനയിക്കപ്പെടുന്ന ആ സ്ഥാനം എത്ര ചീത്ത!
അറബി തഫ്സീറുകൾ:
وَاُتْبِعُوْا فِیْ هٰذِهٖ لَعْنَةً وَّیَوْمَ الْقِیٰمَةِ ؕ— بِئْسَ الرِّفْدُ الْمَرْفُوْدُ ۟
ഐഹിക ലോകത്ത് മുക്കി നശിപ്പിക്കപ്പെടുക എന്നതിനോടൊപ്പം അല്ലാഹുവിൻറെ കോപവും കാരുണ്യത്തിൽ നിന്ന് അകറ്റപ്പെടലും അല്ലാഹു അവർക്ക് പിന്നാലെ അയച്ചു. പരലോകത്തും അതിൽ നിന്ന് അവർ അകറ്റപ്പെടും. ഇഹലോകത്തും പരലോകത്തും ശിക്ഷയും ശാപവും ലഭിക്കുന്നത് എത്ര ചീത്തയാകുന്നു.
അറബി തഫ്സീറുകൾ:
ذٰلِكَ مِنْ اَنْۢبَآءِ الْقُرٰی نَقُصُّهٗ عَلَیْكَ مِنْهَا قَآىِٕمٌ وَّحَصِیْدٌ ۟
നബിയേ, ഈ സൂറത്തിൽ പരാമർശിക്കപ്പെട്ട രാജ്യങ്ങളുടെ വൃത്താന്തങ്ങളിൽ ചിലത് നാം നിനക്ക് വിവരിച്ചുതരുന്നു. ആ രാജ്യങ്ങളിൽ ചിലതിൻ്റെ അടയാളങ്ങൾ നിലനിൽക്കുന്നുണ്ട്. ചിലത് ഒരു അടയാളവും അവശേഷിക്കാതെ ഉന്മൂലനം ചെയ്യപ്പെട്ടിട്ടുമുണ്ട്.
അറബി തഫ്സീറുകൾ:
وَمَا ظَلَمْنٰهُمْ وَلٰكِنْ ظَلَمُوْۤا اَنْفُسَهُمْ فَمَاۤ اَغْنَتْ عَنْهُمْ اٰلِهَتُهُمُ الَّتِیْ یَدْعُوْنَ مِنْ دُوْنِ اللّٰهِ مِنْ شَیْءٍ لَّمَّا جَآءَ اَمْرُ رَبِّكَ ؕ— وَمَا زَادُوْهُمْ غَیْرَ تَتْبِیْبٍ ۟
അവർക്ക് നാശം ബാധിപ്പിച്ചതിൽ നാം അവരോട് അക്രമം ചെയ്തിട്ടില്ല.മറിച്ച്, അല്ലാഹുവിൽ അവിശ്വസിച്ച് നാശ സ്ഥലത്ത് എത്തിയതിനാൽ അവർ അവരോട് തന്നെ അക്രമം പ്രവർത്തിക്കുകയാണുണ്ടായത്. നബിയേ, അവരെ നശിപ്പിക്കാനുള്ള നിൻ്റെ രക്ഷിതാവിൻ്റെ കല്പന വന്ന സമയത്ത് അല്ലാഹുവിന് പുറമെ അവർ വിളിച്ച് പ്രാർത്ഥിച്ച് കൊണ്ടിരുന്ന അവരുടെ ദൈവങ്ങൾ അവരെ അതിൽ നിന്ന് തടഞ്ഞില്ല. അവരുടെ ദൈവങ്ങൾ അവർക്ക് നാശം വർദ്ധിപ്പിക്കുക മാത്രമാണ് ചെയ്തത്
അറബി തഫ്സീറുകൾ:
وَكَذٰلِكَ اَخْذُ رَبِّكَ اِذَاۤ اَخَذَ الْقُرٰی وَهِیَ ظَالِمَةٌ ؕ— اِنَّ اَخْذَهٗۤ اَلِیْمٌ شَدِیْدٌ ۟
ഏത് കാലത്തായാലും സ്ഥലത്തായാലും കളവാക്കുന്ന രാജ്യക്കാരെ അല്ലാഹു പിടികൂടി നശിപ്പിക്കുകയും ശിക്ഷിക്കുകയും ചെയ്യുമ്പോൾ അപ്രകാരമായിരിക്കും. അക്രമികളായ രാജ്യക്കാരെ പിടികൂടുമ്പോൾ ആ പിടുത്തം വേദനയേറിയതും കഠിനമായതുമാണ്
അറബി തഫ്സീറുകൾ:
اِنَّ فِیْ ذٰلِكَ لَاٰیَةً لِّمَنْ خَافَ عَذَابَ الْاٰخِرَةِ ؕ— ذٰلِكَ یَوْمٌ مَّجْمُوْعٌ ۙ— لَّهُ النَّاسُ وَذٰلِكَ یَوْمٌ مَّشْهُوْدٌ ۟
ആ രാജ്യങ്ങളെ അല്ലാഹു കഠിനമായി പിടികൂടിയതിൽ പരലോകശിക്ഷയെ ഭയപ്പെടുന്നവർക്ക് തീർച്ചയായും ഗുണപാഠവും ദൃഷ്ടാന്തവുമുണ്ട്. സർവ്വ മനുഷ്യരെയും വിചാരണക്ക് വേണ്ടി അല്ലാഹു ഒരുമിച്ചുകൂട്ടുന്ന ഒരു ദിവസമാണത്. മഹ്ശറിലുള്ള സർവ്വരും സാക്ഷിയാകുന്ന ഒരു ദിവസമാകുന്നു അത്
അറബി തഫ്സീറുകൾ:
وَمَا نُؤَخِّرُهٗۤ اِلَّا لِاَجَلٍ مَّعْدُوْدٍ ۟ؕ
നിർണിതമായ ഒരു അവധിവരെ മാത്രമാണ് സാക്ഷിയാകുന്ന ആ ദിവസത്തെ നാം നീട്ടിവെക്കുന്നത്
അറബി തഫ്സീറുകൾ:
یَوْمَ یَاْتِ لَا تَكَلَّمُ نَفْسٌ اِلَّا بِاِذْنِهٖ ۚ— فَمِنْهُمْ شَقِیٌّ وَّسَعِیْدٌ ۟
ആ അവധി വന്നെത്തുന്ന ദിവസം യാതൊരാളും തെളിവായോ ശുപാർശയായോ അവൻ്റെ (അല്ലാഹുവിന്റെ) അനുമതിയോടെയല്ലാതെ സംസാരിക്കുകയില്ല. അവിടെ ജനങ്ങൾ രണ്ട് വിഭാഗമായിരിക്കും: നരകത്തിൽ പ്രവേശിക്കുന്ന നിർഭാഗ്യവാനും, സ്വർഗത്തിൽ പ്രവേശിക്കുന്ന സൗഭാഗ്യവാനും.
അറബി തഫ്സീറുകൾ:
فَاَمَّا الَّذِیْنَ شَقُوْا فَفِی النَّارِ لَهُمْ فِیْهَا زَفِیْرٌ وَّشَهِیْقٌ ۟ۙ
എന്നാൽ നിർഭാഗ്യമടഞ്ഞവർ അവരുടെ അവിശ്വാസവും ദുഷ്കർമ്മങ്ങളും നിമിത്തം നരകത്തിൽ പ്രവേശിക്കും. അവർ അനുഭവിക്കുന്ന തീ ജ്വാലകളുടെ കാഠിന്യം കാരണം അവരുടെ ശബ്ദങ്ങളും നെടുവീർപ്പും ഉയർന്നുകൊണ്ടേയിരിക്കും.
അറബി തഫ്സീറുകൾ:
خٰلِدِیْنَ فِیْهَا مَا دَامَتِ السَّمٰوٰتُ وَالْاَرْضُ اِلَّا مَا شَآءَ رَبُّكَ ؕ— اِنَّ رَبَّكَ فَعَّالٌ لِّمَا یُرِیْدُ ۟
അവരതിൽ നിത്യവാസികളായിരിക്കും. ആകാശങ്ങളും ഭൂമിയും നിലനിൽക്കുന്നേടത്തോളം അവരതിൽ നിന്ന് പുറത്ത് കടക്കുകയില്ല. അല്ലാഹുവിനെ ഏകനാക്കിയവരിൽപെട്ട പാപികളിൽ നിന്നും അല്ലാഹു ഉദ്ദേശിച്ചവരൊഴികെ. നബിയേ, തീർച്ചയായും നിൻ്റെ രക്ഷിതാവ് താൻ ഉദ്ദേശിക്കുന്നത് തികച്ചും നടപ്പിലാക്കുന്നവനാകുന്നു. അവനെ ആരും നിർബന്ധിക്കാനാരുമില്ല.
അറബി തഫ്സീറുകൾ:
وَاَمَّا الَّذِیْنَ سُعِدُوْا فَفِی الْجَنَّةِ خٰلِدِیْنَ فِیْهَا مَا دَامَتِ السَّمٰوٰتُ وَالْاَرْضُ اِلَّا مَا شَآءَ رَبُّكَ ؕ— عَطَآءً غَیْرَ مَجْذُوْذٍ ۟
എന്നാൽ വിശ്വാസവും സൽപ്രവർത്തനങ്ങളും മുൻകടന്നതു കാരണം സൗഭാഗ്യം സിദ്ധിച്ചവരാകട്ടെ, അവർ സ്വർഗത്തിൽ - ആകാശങ്ങളും ഭൂമിയും നിലനിൽക്കുന്നിടത്തോളം - നിത്യവാസികളായിരിക്കും. വിശ്വാസികളായ പാപികളിൽ നിന്ന് സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് നരകത്തിൽ പ്രവേശിക്കണമെന്ന് അല്ലാഹു ഉദ്ദേശിച്ചവരൊഴികെ. സ്വർഗ്ഗാവകാശികൾക്ക് നിലച്ചുപോകാത്ത അല്ലാഹുവിൻറെ അനുഗ്രഹമായിരിക്കും അത്.
അറബി തഫ്സീറുകൾ:
ഈ പേജിലെ ആയത്തുകളിൽ നിന്നുള്ള പാഠങ്ങൾ:
• التحذير من اتّباع رؤساء الشر والفساد، وبيان شؤم اتباعهم في الدارين.
• കുഴപ്പത്തിൻ്റെയും തിന്മയുടെയും വക്താക്കളായ നേതാക്കന്മാരെ പിൻപറ്റുന്നതിൽ നിന്ന് താക്കീത് നൽകുകയും അവരെ പിൻപറ്റുന്നത് കൊണ്ടുണ്ടാകുന്ന ഇഹപര ലോകത്തുമുള്ള നഷ്ടം വിവരിക്കുകയും ചെയ്യുന്നു.

• تنزه الله تعالى عن الظلم في إهلاك أهل الشرك والمعاصي.
• പാപികളെയും ബഹുദൈവ വിശ്വാസികളെയും നശിപ്പിക്കുന്നതിൽ ഒട്ടും അനീതിയില്ല. അതിൽ നിന്നും അല്ലാഹു പരിശുദ്ധനാകുന്നു.

• لا تنفع آلهة المشركين عابديها يوم القيامة، ولا تدفع عنهم العذاب.
• ബഹുദൈവ വിശ്വാസികളുടെ വിഗ്രഹങ്ങൾ അതിനെ ആരാധിക്കുന്നവർക്ക് ഖിയാമത്ത് നാളിൽ ഉപകാരപ്പെടുകയില്ല. അവരുടെ ശിക്ഷ തടയാനും അവയ്ക്ക് സാധ്യമല്ല.

• انقسام الناس يوم القيامة إلى: سعيد خالد في الجنان، وشقي خالد في النيران.
• ഖിയാമത്ത് നാളിൽ ജനങ്ങൾ സ്വർഗ്ഗത്തിൽ നിത്യവാസികളായ സൗഭാഗ്യവാനെന്നും നരകത്തിൽ നിത്യവാസികളായ ദൗർഭാഗ്യവാനെന്നും വിഭജിക്കപ്പെടും.

 
പരിഭാഷ അദ്ധ്യായം: ഹൂദ്
സൂറത്തുകളുടെ സൂചിക പേജ് നമ്പർ
 
വിശുദ്ധ ഖുർആൻ പരിഭാഷ - വിശുദ്ധ ഖുർആൻ വ്യാഖ്യാന സംഗ്രഹത്തിൻ്റ മലയാള പരിഭാഷ - വിവർത്തനങ്ങളുടെ സൂചിക

മർകസ് തഫ്സീർ പുറത്തിറക്കിയത്.

അവസാനിപ്പിക്കുക